മോഷ്ടിക്കാൻ ചുമര് തുരന്നു, തിരിച്ചിറങ്ങാൻ കഴിയാതെ ഉള്ളിൽ കുടുങ്ങി
ശ്രീകാകുളം: ആഭരണം മോഷ്ടിക്കാൻ എത്തിയ മോഷ്ടാവ് ക്ഷേത്രത്തിന് ഉളളിൽ കുടുങ്ങി. ആന്ധ്രാപ്രദേശിലെ തീരദേശ മേഖലയായ ശ്രീകാകുളം ജില്ലയിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്.
ആഭരണങ്ങൾ മോഷ്ടിക്കുന്നതിനായി മോഷ്ടാവ് ക്ഷേത്രത്തിന് ഉളളിലേക്ക് ഒരു കുഴി തുരന്നിരുന്നു. ഇതിലൂടെ ആയിരുന്നു ഇയാൾ ക്ഷേത്രത്തിന് ഉളളിൽ കയറിയത് . എന്നാൽ, മോഷണം കഴിഞ്ഞ് തിരിച്ച് ഇറങ്ങിയ ഇയാൾ കുഴിയിൽ കുടുങ്ങുകയാണ് ചെയ്തത്.
ക്ഷേത്രത്തിലെ ചുമരിന് ഉളളിൽ ആണ് ഇയാൾ ദ്വാരം ഉണ്ടാക്കിയത്. തുടർന്ന് ഇയാൾ ഇതിലൂടെ മോഷണത്തിനായി ക്ഷേത്രത്തിന് ഉളളിൽ കയറി. ക്ഷേത്രത്തിന് ഉളളിൽ ഉണ്ടായിരുന്ന വെള്ളി ആഭരണങ്ങളും, പണവും മോഷ്ടാവ് കവർന്നു. പാപ്പാ റാവു (30) എന്ന മോഷ്ടാവാണ് ക്ഷേത്രത്തിന്റെ വിഗ്രഹങ്ങളിലെ ആഭരണങ്ങൾ കവർന്ന് എടുത്തത്.
എന്നാൽ, പാപ്പാ റാവുവിന്റെ ആദ്യത്തെ മോഷണം അല്ല ഇത്. ഇതിന് മുൻപും പലയിടങ്ങളിൽ ഇദ്ദേഹം മോഷണം നടത്തി എന്നാണ് റിപ്പോർട്ട്. മോ...