കൊടിഞ്ഞി എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമസ്ത സ്ഥാപക ദിനവും ലഹരി വിരുദ്ധ ദിനവും വിപുലമായി ആഘോഷിച്ചു
കൊടിഞ്ഞി: എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമസ്ത സ്ഥാപക ദിനവും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവും വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു. സമസ്തയുടെ തൊണ്ണൂറ്റി ഏഴാം സ്ഥാപക ദിനാഘോഷം രാവിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അസംബ്ലിയില്‍ സമസ്തയുടെ പതാക സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി ഉയര്‍ത്തി. ശേഷം ചടങ്ങിന്റെ ഉദ്ഘാടനം സാഹിബ് ഹാജി നിര്‍വഹിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നജീബ് മാസ്റ്റര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവും സന്ദേശവും നല്‍കി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പില്‍,സദര്‍ മുഅല്ലിം ജാഫര്‍ ഫൈസി ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷ ഷിബില പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിന്‍ ക്ലാസ് ടീച്ചര്‍ മുഫീദ ടീച്ചറും ലീഡര്‍മാരും ചേര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പിലിന് നല്‍കി പ്രകാശന...