Thursday, November 13

Tag: Ap abdullakkutty

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടിക്ക് കരിപ്പൂരിൽ സ്വീകരണം നൽകി
Other

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടിക്ക് കരിപ്പൂരിൽ സ്വീകരണം നൽകി

കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്ത ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിക്കു കോഴിക്കോട് വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം. മലയാളിക്ക് ആദ്യമായാണ് കേന്ദ്ര ഹജ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം ലഭിക്കുന്നത്. ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മറ്റിയുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം. കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനായി സ്ഥാനമേറ്റ ശേഷം ഇന്നലെ രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയതായിരുന്നു. എ.പി.അബ്ദുല്ലക്കുട്ടി.ഗംഭീര സ്വീകരണമാണു വിമാനത്താവളത്തിൽ ഒരുക്കിയത്. കോഴിക്കോട് വിമാനത്താവളത്തിൽ എംബാർക്കേഷൻ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നുള്ളത് ന്യായമായ ആവശ്യമാണെന്നും അതു മലബാറിൽ തലയുയർത്തിപ്പിടിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിന്റെ അഭിമാന പ്രശ്നമാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.ഇത്തവണ ഹജ് ക്വോട്ടയിലും എംബാർക്കേഷൻ കേന്ദ്രങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. ...
Other

എ.പി.അബ്ദുള്ളക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ

ന്യൂഡൽഹി: എ.പി അബ്ദുല്ലക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു. നിലവിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റാണ് എ.പി അബ്ദുല്ലക്കുട്ടി.സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായും തിരഞ്ഞെടുത്തു. 2025 മാർച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തിൽനിന്നുള്ള പ്രതിനിധിയായി സി. ഫൈസിയെ ഉൾപ്പെടുത്തിയത്.ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്. അരുവാനപ്പള്ളി പുതിയപുരക്കല്‍ അബ്ദുള്ളക്കുട്ടി എന്ന എ.പി. അബ്ദുള്ളക്കുട്ടി സിപിഎമ്മിലും കൊണ്ഗ്രെസിലും പ്രവർത്തിച്ച ശേഷമാണ് ബി ജെ പി യിൽ എത്തുന്നത്. എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് ആയിരുന്നു. അഞ്ച് തവണ കണ്ണൂരില്‍ നിന്ന് ലോക്‌സഭ അംഗമായ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ 1999-ലും ...
error: Content is protected !!