ആക്രി സാധാനങ്ങൾ വിറ്റപ്പോൾ എ ടി എം കാർഡും പെട്ടു, പ്രവാസിക്ക് ആറര ലക്ഷം രൂപ നഷ്ടപ്പെട്ടു
ആക്രി സാധനങ്ങൾക്കൊപ്പം അബദ്ധത്തിൽ പെട്ടുപോയ എ.ടി.എം കാർഡും പിൻ നമ്പറും ഉപയോഗിച്ച് തമിഴ്‌നാട് സ്വദേശി പ്രവാസി മലയാളിയുടെ ആറ് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. ആലപ്പുഴ പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിക്കാണ് 6.31 ലക്ഷം രൂപ നഷ്ടമായത്. തമിഴ്‌നാട് തെങ്കാശി സ്വദേശി ബാലമുരുക(43)നാണ് പണം തട്ടിയതെന്ന് കേസ് അന്വേഷിച്ച് ചെങ്ങന്നൂർ പോലീസ് പറഞ്ഞു. എ.ടി.എം കാർഡിൽതന്നെ പിൻ നമ്പറും എഴുതി വെച്ചതാണ് ബാലമുരുകന് പണം പിൻവലിക്കാൻ സഹായകമായത്. പ്രവാസിയായ ഷാജിക്ക് 2018-ൽ എ.ടി.എം കാർഡ് ലഭിച്ചച്ചെങ്കിലും നാട്ടിലില്ലാത്തതിൽ എ.ടി.എം കാർഡ് ഉപയോഗിച്ചിരുന്നില്ല. 2018-ലെ പ്രളയത്തിൽ ഷാജിയുടെ വീട്ടിലും വെള്ളം കയറി. തുടർന്ന് 2022 ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി വീട്ടിലെ ഉപയോഗ ശൂന്യമായ സാധനങ്ങളെല്ലാം ആക്രിക്കാർക്ക് വിൽക്കുകയായിരുന്നു. അതിനിടയ്ക്കാണ് എ.ടി.എം കാർഡും സ്വകാര്യ പിൻനമ്പറും ആക്രിസാധനങ്ങൾക്കൊപ്പം പ...