കേരള സര്‍ക്കാര്‍ അപേക്ഷകളില്‍ മാപ്പ്, ക്ഷമ എന്നിവ ഇനി വേണ്ട ; ഉത്തരവ് ഇറക്കി
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ അപേക്ഷകളില്‍ മാപ്പ്, ക്ഷമ എന്നിവ ഉപയോഗിക്കേണ്ടെന്ന് ഉത്തരവ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ അതിന് മാപ്പും ക്ഷമയും പറയേണ്ട. 'കാലതാമസം മാപ്പാക്കുന്നതിന്' എന്നതിനു പകരം 'കാലതാമസം പരിഗണിക്കാതെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന്' എന്ന് ഉപയോഗിക്കേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കാലതാമസം നേരിട്ടാല്‍ ഇത് മറികടക്കാനുള്ള അപേക്ഷയില്‍ മാപ്പ്/ക്ഷമ ചോദിക്കാറുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം 'ക്ഷമിക്കുക', 'ഒഴിവാക്കുക' എന്നതിലുപരിയായി ഗുരുതരമായ കുറ്റമോ, വലിയ അപരാധമോ എന്ന അര്‍ത്ഥമാണ് സമൂഹത്തില്‍ ഉണ്ടാക്കുന്നത് എന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.
...