വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരായ പിടി ഉഷയുടെ പരാമര്‍ശം ; രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നതെന്ന് തിരിച്ചറിയണമെന്ന് ആര്‍ ബിന്ദു
തിരുവനന്തപുരം : ലൈംഗികാതിക്രമം നേരിട്ട വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരായ പിടി ഉഷയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു. രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നതെന്ന തിരിച്ചറിവോടെ സ്വന്തം വാക്കുകള്‍ തിരുത്തണമെന്ന് മന്ത്രി പറഞ്ഞു.
ലൈംഗികാതിക്രമം നേരിട്ട വനിതാ ഗുസ്തി താരങ്ങളുടെ പ്രതികരണം അച്ചടക്കമില്ലായ്മയാണെന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് പി ടി ഉഷയുടെ പരാമര്‍ശം ഖേദകരമാണെന്ന് ആര്‍ ബിന്ദു പറഞ്ഞു.
ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ അഭിമാനബോധത്തെ ഒരു കാലത്ത് ജ്വലിപ്പിച്ച ട്രാക്ക് റാണിയില്‍ നിന്നും ഈയൊരു നിലപാടുണ്ടായത് സ്ത്രീസമൂഹത്തിന് അംഗീകരിക്കാനാവില്ല. കായികമേഖലയടക്കമുള്ള പൊതുരംഗത്തേക്ക് ഏറെ പ്രയാസപ്പെട്ട് കടന്നുവരുന്നവരാണ് പുതുതലമുറ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍. അവര്‍ക്ക് ആ പ്രയാസം കരിയറില്‍ എമ്പാടും അനുഭ...