ഒന്നര വയസുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു, അമ്മൂമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ
കൊച്ചി : പള്ളുരുത്തിയില്‍ ഒന്നര വയസുള്ള കുഞ്ഞിനെ മുക്കിക്കൊന്നു. ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ അമ്മൂമ്മയുടെ 27 വയസുകാരനായ കാമുകന് ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്.
ഹോട്ടലില്‍ റൂം എടുത്ത ശേഷമായിരുന്നു കൊലപാതകം. സ്വാഭാവികമായ മരണം എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തുവന്നത്.
മുക്കിക്കൊന്ന ശേഷം കുഞ്ഞിനെ ഇവര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
തിങ്കളാഴ്ച കുഞ്ഞിനെയും കൊണ്ട് ധൃതിയില്‍ ഇരുവരും പുറത്തുപോകുന്നത് കണ്ട് കാരണം അന്വേഷിച്ച ഹോട്ടല്‍ ജീവനക്കാരോട് കുഞ്ഞിന് ശ്വാസം മുട്ടാണെന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്. ലിസി ആശ...