Tuesday, August 12

Tag: aryadan shaukath

നിലമ്പൂരില്‍ കോണ്‍ഗ്രസിന് മുന്നേ ആദ്യം പ്രവര്‍ത്തനം തുടങ്ങിയത് ലീഗ് ; പാണക്കാട് തങ്ങളെ സന്ദര്‍ശിച്ച് ആര്യാടന്‍ ഷൗക്കത്ത്
Malappuram

നിലമ്പൂരില്‍ കോണ്‍ഗ്രസിന് മുന്നേ ആദ്യം പ്രവര്‍ത്തനം തുടങ്ങിയത് ലീഗ് ; പാണക്കാട് തങ്ങളെ സന്ദര്‍ശിച്ച് ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം : നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാണക്കാട് എത്തി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത്. ഇരുവരും മധുരം കൈമാറി. വലിയ വിജയത്തിന്റെ ആഹ്ലാദം പങ്കിടുന്നതിനു വേണ്ടിയാണ് ഷൗക്കത്ത് എത്തിയതെന്നും വളരെ സന്തോഷമുണ്ടെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ വിജയമാണിതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ ഭയപ്പാട് കൂടാതെ രേഖപ്പെടുത്തി. ഭയപ്പാടിനെതിരെ കേരളത്തിന്റെ ജനവികാരം ആണ് നിലമ്പൂരില്‍ കണ്ടത്. കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഇത് വളരെ ഏറെ ആത്മവിശ്വാസം പകരുന്ന കാര്യമാണ്. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കേരളത്തെ വീണ്ടെടുക്കുന്നതിനുള്ള യജ്ഞത്തിന്റെ പ്രയാണമാണ് നടത്തുവാന്‍ കഴിഞ്ഞതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ഇതിന് നിയോഗമാകാന്‍ ഷൗക്കത്തിന് സാധിച്ചു. ഷൗക്കത്തിനെ എല്ലാവിധ ആശ...
Malappuram

വിജയമാഘോഷിക്കാന്‍ ബാപ്പുയില്ല ; ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു

മലപ്പുറം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു ( 73 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്യാടന്‍ മുഹമ്മദിന്റെ വസതിയില്‍ ഇന്ന് വൈകിട്ട് 5.30 മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. കബറടക്കം നാളെ രാവിലെ 9.30ന് നിലമ്പൂര്‍ മുക്കട്ട ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. ആര്യാടന്‍ മുഹമ്മദിന്റെ വലംകൈയ്യെന്ന പോലെ എപ്പോഴും ഒപ്പമുണ്ടായിരുന്നു സഹോദരനായ മമ്മു. ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ദിവസത്തിലായിരുന്നു മമ്മുവിന്റെ വിയോഗം. ഭാര്യ: സൈനബ, മക്കള്‍ രേഷ്മ, ജിഷ്മ, റിസ്വാന്‍. മരുമക്കള്‍: മുജീബ് അത്തിമണ്ണില്‍, സമീര്‍, മരുമകള്‍ ആയിഷ ലുബിന....
Malappuram

ആകെ പോള്‍ ചെയ്ത വോട്ടില്‍ ഷൗക്കത്ത് സ്വന്തമാക്കിയത് 44.17%, സ്വരാജിന് 37.88%

മലപ്പുറം : നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 11,077 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ പോളിംഗ് ശതമാനത്തില്‍ വോട്ട് സ്വന്തമാക്കിയതിലും ആധിപത്യം പുര്‍ത്തി ഷൗക്കത്ത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 44.17ശതമാനം വോട്ട് ആണ് ഷൗക്കത്ത് സ്വന്തമാക്കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 37.88 % വോട്ടാണ് നേടിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വോട്ട് ശതമാനത്തില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെയായിരുന്നു മുന്നിട്ടുനിന്നത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 44.17 ശതമാനം ആര്യാടന്‍ ഷൗക്കത്ത് നേടിയപ്പോള്‍ 37.88ശതമാനമാണ് എം സ്വരാജിന് നേടാനായത്. പിവി അന്‍വര്‍ 11.23ശതമാനം വോട്ട് നേടി. ബിജെപി സ്ഥാനാര്‍ത്ഥി 4.91ശതമാനം വോട്ടാണ് നേടിയത്. ഇനി വോട്ടുനില നോക്കാം ആര്യാടന്‍ ഷൗക്കത്ത് : 77737 എം. സ്വരാജ് : 66660 പിവി അന്‍വര്‍ :19760 മോഹന്‍ ജോര്‍ജ് : 8648 സാദിഖ് നടുത്തൊടി : 2075 ...
Malappuram

നിലമ്പൂരിന്റെ ഷൗക്കത്ത് ; വിജയം ഉറപ്പിച്ചു, ഭൂരിപക്ഷം പതിനായിരം കടന്നു : എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ യുഡിഎഫ് മുന്നേറ്റം

മലപ്പുറം: നിലമ്പൂരില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. വോട്ടെണ്ണല്‍ അവസാന റൌണ്ടുകളിലേക്ക് കടക്കുമ്പോള്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം പതിനായിരം കടന്നു. എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ ഇത്തവണ യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിന്റെയും, ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂര്‍ നഗരസഭ എന്നിവിടങ്ങളില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി. സിപിഎം സാധീനമേഖലയിലും ഷൗക്കത്ത് വോട്ട് വര്‍ധിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം. എട്ട് തവണ ആര്യാടന്‍ മുഹമ്മദ് വിജയിച്ച മണ്ഡലത്തില്‍ ഇനി മകന്‍ എംഎല്‍എ. പിവി അന്‍വറിന്റെ പിന്തുണയില്ലാതെ ആര്യാടന്‍ ഷൗക്കത്തിലൂടെ എല്‍ഡിഎഫിന്റെ മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തില്‍ പ്രതീക്ഷിച്ച...
error: Content is protected !!