തവനൂരിലെ അസാപ് സാമൂഹിക നൈപുണ്യ പാര്‍ക്ക് ഉദ്ഘാടനത്തിനൊരുങ്ങി
തവനൂര്‍ : അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികളുടെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നതിനായി അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത തവനൂരിലെ സാമൂഹിക നൈപുണ്യ പാര്‍ക്ക് മെയ് അഞ്ചിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കെ.ടി. ജലീല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
അസാപ് കേരള ഹെഡ് സി.എസ്.പി ഇ.വി. സജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വിശിഷ്ടാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍, അസാപ് കേരള ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ഉഷ ടൈറ്റസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്...