കടബാധ്യത തീര്‍ക്കാന്‍ എടിഎം കവര്‍ച്ചക്ക് പ്ലാനിട്ടു ; മലപ്പുറം സ്വദേശിയായ യുവ എന്‍ജിനീയര്‍ പിടിയില്‍ ; എടിഎം തകര്‍ക്കാന്‍ യൂട്യൂബ് നോക്കി പഠിച്ചു
കോഴിക്കോട് : ലക്ഷങ്ങളുടെ കടബാധ്യത തീര്‍ക്കാന്‍ എടിഎം കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട മലപ്പുറം സ്വദേശിയായ യുവ എന്‍ജിനീയറെ കൈയോടെ പൊക്കി പോലീസ്. ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ മോന്തയില്‍ വീട്ടില്‍ വിജേഷാണ് (37) സിറ്റി കണ്‍ട്രോള്‍ റൂം പോലീസിന്റെ പിടിയിലായത്. കംപ്യൂട്ടര്‍ സയന്‍സ് ബി.ടെക്. ബിരുദധാരിയാണ് വിജേഷ്. വ്യാഴാഴ്ച പുലര്‍ച്ചെ 2.20ഓടെ കോഴിക്കോട്ടുനിന്ന് 15 കിലോമീറ്റര്‍ അകലെ പറമ്പില്‍ ബസാറിനടുത്തുള്ള പറമ്പില്‍ക്കടവിലെ ഹിറ്റാച്ചി എ.ടി.എം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്. നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം, ഷട്ടര്‍ താഴ്ത്തിയിട്ട എ.ടി.എം. റൂമില്‍ വെളിച്ചവും അസ്വാഭാവികശബ്ദവും കേട്ടതാണ് പ്രതി കൈയോടെ പിടിയിലാകാന്‍ ഇടയാക്കിയത്.
42 ലക്ഷം രൂപയോളം വരുന്ന കടം വീട്ടാന്‍ കവര്‍ച്ച ആസൂത്രണംചെയ്ത വിജേഷ് ഒന്നരമാസമായി വീടുവിട്ട് കോഴിക്കോട്ടെ വിവിധ ഡോര്‍മിറ്ററികളിലാണ് താമസം. പണ...