Tuesday, October 14

Tag: Attappadi

പശുവിനെ മേക്കന്‍ പോയ 40 കാരനെ കാട്ടാന ചവിട്ടിക്കൊന്നു
Kerala

പശുവിനെ മേക്കന്‍ പോയ 40 കാരനെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടിയില്‍ പശുവിനെ മേക്കന്‍ പോയ 40 കാരനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി പുതൂര്‍ ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരിയാണ് മരിച്ചത്. ഇന്നലെ പശുവിനെ മേക്കാന്‍ പോയ വെള്ളിങ്കിരിയെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. എന്നിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇന്ന് വനം വകുപ്പ് നടത്തിയ തിരച്ചിലാണ് ഉന്നതിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസം മുന്‍പാണ് അട്ടപ്പാടിയില്‍ മല്ലന്‍ എന്ന ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നത്....
Kerala

സ്ഥലം മാറ്റിയ ഡോ.പ്രഭുദാസ് തിരൂരങ്ങാടിയിൽ ചുമതലയേറ്റു, ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി ഡോക്ടർ

പാലക്കാട്: തന്റെ ആരോപണങ്ങളിൽ ഉറച്ചിനിൽക്കുന്നുവെന്ന് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റപ്പെട്ട ഡോ. ആർ പ്രഭുദാസ്. സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയാണെങ്കിൽ തെളിവ് നൽകാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുമതലയേറ്റെടുത്ത കാലം മുതൽ ആശുപത്രി നന്നാക്കാൻ ശ്രമിച്ചപ്പോഴുള്ള പ്രശ്നങ്ങൾ അന്ന് തൊട്ട് ഇന്നുവരെ ഒരുപോലെ നിലനിൽക്കുന്നുണ്ട്. അട്ടപ്പാടിയിലെ ജനങ്ങളെ സഹായിക്കാൻ കഴിയുന്നപോലെ പ്രവർത്തിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് നല്ല നിലയിൽ നേതൃത്വം നൽകാനാണ് ശ്രമിച്ചത്. പ്രവർത്തനങ്ങളിൽ പൂർണ തൃപ്തനാണെന്നും ഇതിനിടയിൽ സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഡോക്ടർക്കുള്ള പുരസ്കാരം നേടാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണം പ്രഖ്യാപിച്ചാൽ സ്വാഭാവികമായും തെളിവ് നൽകാൻ ബാധ്യസ്ഥനാണ്. അപ്പോൾ പരാതി നൽകിയവരും തെളിവ് നൽകിയവരും എല്ലാം രംഗത്ത് വരട്ടെ. അപ്പോൾ...
error: Content is protected !!