Tag: Award winner

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ മികച്ച ജീവനക്കാർക്ക് അവാർഡുകൾ വിതരണം ചെയ്തു
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ മികച്ച ജീവനക്കാർക്ക് അവാർഡുകൾ വിതരണം ചെയ്തു

തിരൂരങ്ങാടി. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് താലൂക്ക് ആശുപത്രിയിൽ കോവിഡ് ബാധിച്ചു സുഖപ്പെട്ടവരുടെ സംഗമവും ഈ വർഷത്തെ മികച്ച ജീവനക്കാർക്കുള്ള അവാർഡ് വിതരണവും നടത്തി. ആശുപത്രിയിൽ 14 വിഭാഗങ്ങളിൽ നിന്നുള്ള മികച്ച ജീവനക്കാരെ തിരഞ്ഞെടുത്താണ് അവാർഡ് നൽകിയത്. അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടവരും വിഭാഗവും. മികച്ച ഡോക്ടർ- ഡോ.മുഹമ്മദ് ഷാഫി, ഹെഡ് നഴ്‌സ്- ബോബി, സ്റ്റാഫ് നഴ്സ്- ലക്ഷ്മി, നഴ്സിംഗ് അസിസ്റ്റന്റ്- അഷ്റഫ്, സാവിത്രി, ക്ലീനിംഗ് സ്റ്റാഫ്- സനൽ, സെക്യൂരിറ്റി- അറുമുഖൻ, ഡ്രൈവർ - സലാം, ടെക്നിക്കൽ സ്റ്റാഫ് - കെ.പി. മുഹമ്മദ് അസ്‌ലഹ്, ഫാർമസി - ജാസിം, ലാബ് - ധന്യ, ഡയാലിസിസ് സ്റ്റാഫ് - അഞ്ജന, അഡ്മിനിസ്ട്രേഷൻ - ഷൈജിൻ, ഡി ഇ ഐ സി - ഡോ.എ. എം.മുഹമ്മദ് എന്ന കുഞ്ഞാവുട്ടി, ഫീൽഡ് സ്റ്റാഫ് - ജെ എച്ച് ഐ കിഷോർ, വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe നഗരസഭ ചെയർമാൻ കെ പി മ...
Other

‘വരം’ പുരസ്കാരം അക്ഷര പുത്രി കെ.വി.റബിയക്ക്

തിരൂർ: ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനത്തിനുമുള്ള സമഗ്ര സംഭാവനക്ക്നൽകി വരുന്ന സംസ്ഥാനതല ഭിന്നശേഷി പുരസ്കാരമായ 'വരം പുരസ്കാര'ത്തിന് സാക്ഷരത പ്രവർത്തനത്തിലൂടെയും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും പ്രശസ്തയായ സാമൂഹികപ്രവർത്തക കെ.വി. റാബിയയെ തെരെഞ്ഞെടുത്തു. പോളിയോബാധിതയായ കെ വി റാബിയ കാൻസറിനെയും നട്ടെല്ലിനേറ്റ ക്ഷതത്തേയും അതിജയിച്ചാണ് കഴിഞ്ഞ 3 പതിറ്റാണ്ട് കാലം വിദ്യാഭ്യാസ,സാംസ്കാരിക,സാമൂഹിക രംഗത്ത് സജീവമായിരുന്നത്. അശണരുടെ സാമൂഹികനീതിക്ക് വേണ്ടി ഭീഷണികളെ പോലും വകവെക്കാതെ പൊരുതിയ കെ.വി റാബിയ സമൂഹത്തിന് മാതൃകയാണെന്ന് ജൂറി വിലയിരുത്തി .കാലിക്കറ്റ് ,മലയാളം യൂണിവേഴ്സിറ്റികളിലെ പി.ജി. പഠനത്തിന് കെ.വി റാബിയയുടെ 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' എന്ന പുസ്തകം പാഠ്യവിഷയമാണ്.ഇന്ത്യയുടെ പ്രഥമ സ്ത്രീശാക്തീകരണ പുരസ്കാര ജേതാവ് കൂടിയാണ് കെ.വി.റാബിയ. മുൻ വർഷങ്ങളിൽ മുൻ മന്ത്രി കെ....
error: Content is protected !!