മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം കാഥിക എം റംലാബീഗത്തിന്
മാപ്പിളകലാ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് മൂന്നു വര്‍ഷത്തിലൊരിക്കല്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി നല്‍കുന്ന വൈദ്യര്‍ പുരസ്‌കാരത്തിന് ഈ വര്‍ഷം പ്രമുഖ കാഥിക എച്ച് റംലാ ബീഗം അര്‍ഹയായി. പിന്നണി ഗായകന്‍ വി ടി മുരളി ചെയര്‍മാനും ഡോ. എം എന്‍ കാരശ്ശേരി, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മാപ്പിളപ്പാട്ടിലെ പ്രമുഖമായ സ്ത്രീസാന്നിധ്യമാണ് റംലാബീഗം. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടുകളിലൂടെയും ഈ മേഖലയെ സമ്പന്നമാക്കിയ കലാകാരിയാണ് റംലബീഗമെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. 50,000 രൂപയും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്‌കാരം. വൈദ്യര്‍ മഹോത്സവത്തിന്റെ സമാപന വേദിയില്‍ വൈദ്യര്‍ പുരസ്‌കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാന്‍ സമ്മാനിക്കും.
റംലാബീഗം- ജീവിത രേഖ
ആലപ്പുഴയിലെ സക്കറിയ ബസാറിലുള്...