Tuesday, November 24

Tag: Bakkikkayam shutter

ജലനിരപ്പ് താഴുന്നു; ബാക്കികയം ഷട്ടർ ഉടൻ താഴ്ത്തണമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത്
Local news

ജലനിരപ്പ് താഴുന്നു; ബാക്കികയം ഷട്ടർ ഉടൻ താഴ്ത്തണമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത്

വേങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിൽ വരും ദിവസങ്ങളിൽ കടുത്ത വരൾച്ചയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ബാക്കികയം ഷട്ടർ ഉടൻ താഴ്ത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിർദേശം നൽകി. നിലവിൽ കടലുണ്ടിപ്പുഴയുടെ പല ഭാഗങ്ങളിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞ് പുഴയുടെ അടിത്തട്ടിലെ പാറകളും മണൽത്തിട്ടകളും തെളിഞ്ഞുതുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന കടുത്ത വരൾച്ചയുടെ സൂചനയായാണ് ഈ സാഹചര്യം വിലയിരുത്തപ്പെടുന്നത്. വേങ്ങര പഞ്ചായത്തിലെ കുടിവെള്ള ലഭ്യതയും ജലസംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി അടിയന്തരമായി ഷട്ടർ താഴ്ത്തി വെള്ളം സംഭരിക്കണമെന്നാണ് പഞ്ചായത്ത് ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ, വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സബ്ന ഇബ്രാഹീം എ.കെ., വാർഡ് മെമ്പർമാരായ...