Sunday, November 22

കൊടിഞ്ഞിയുടെ ചരിത്രം ഇനി പുസ്തകത്താളുകളിൽ; ‘കൊടിഞ്ഞി ദേശവും ജനതയും’ പ്രകാശനം ഇന്ന്

തിരൂരങ്ങാടി: കൊടിഞ്ഞിയുടെ രണ്ടര നൂറ്റാണ്ടുകാലത്തെ ചരിത്രവും സാമൂഹിക ജീവിതവും അടയാളപ്പെടുത്തുന്ന പ്രാദേശിക ചരിത്രഗ്രന്ഥം ‘കൊടിഞ്ഞി ദേശവും ജനതയും’ നാളെ (ഞായർ) വൈകുന്നേരം 6.30 ന് കടുവാളൂർ എ.എം.എൽ.പി സ്കൂളിൽ പി.എം.എ. സമീർ എം.എൽ.എ പ്രകാശനം ചെയ്യും. സാഹിത്യകാരൻ ജമാൽ കൊച്ചങ്ങാടി പുസ്തകം ഏറ്റുവാങ്ങും. പഞ്ചായത്ത് പ്രസിഡന്റ് പച്ചായി മൊയ്തീൻകുട്ടി അധ്യക്ഷനാവും.കൊടിഞ്ഞിയിലെ സാമൂഹിക സാംസ്കാരിക സംഘടനയായ ‘മൈ കൊടിഞ്ഞി’യാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

കൊടിഞ്ഞിയുടെ രണ്ടര നൂറ്റാണ്ടുകാലത്തെ വിദ്യാഭ്യാസ, സാമൂഹിക, ആരോഗ്യ മേഖലകളിലെ വളർച്ചയും വികാസവുമാണ് പുസ്തകത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. കൊടിഞ്ഞിപ്പള്ളി, കല, കായികം, അത്താണികൾ തുടങ്ങി നാടിന്റെ ചരിത്രത്തിലും സാമൂഹിക ജീവിതത്തിലും നിർണായക സ്വാധീനം ചെലുത്തിയ വിവിധ മേഖലകളെയും പുസ്തകം വിശദമായി അടയാളപ്പെടുത്തുന്നു.

നാടിന്റെ ചരിത്രവും പൈതൃകവും സാമൂഹിക പരിവർത്തനങ്ങളും വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിക്കുന്ന ഇരുപതോളം ലേഖനങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കൊടിഞ്ഞിയുടെ കഴിഞ്ഞകാല ജീവിതവും തലമുറകൾ കൈമാറിയ അനുഭവങ്ങളും രേഖപ്പെടുത്തുന്ന ചരിത്രരേഖ എന്ന നിലയിലും പുസ്തകം ശ്രദ്ധേയമാണ്.

ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.