Tag: Ban

നോട്ടു നിരോധനം കള്ളപ്പണക്കാരെ സഹായിക്കാന്‍ ; ശൈലജ ടീച്ചര്‍
Information

നോട്ടു നിരോധനം കള്ളപ്പണക്കാരെ സഹായിക്കാന്‍ ; ശൈലജ ടീച്ചര്‍

തിരൂപനന്തപുരം : കള്ളപ്പണക്കാരെ സഹായിക്കാനാണ് ബിജെപി സര്‍ക്കാര്‍ ഇടക്കിടെ നോട്ടു നിരോധിക്കുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഇപ്പോള്‍ 2000 രൂപാ നോട്ട് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതും കള്ളപ്പണക്കാര്‍ക്ക് വേണ്ടിയാണെന്നും ശൈലജ ടീച്ചര്‍ ആരോപിച്ചു. 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചത് മൂലം ഒരു ശതമാനം പോലും കള്ളനോട്ടുകള്‍ പിടിച്ചെടുക്കാനായില്ല എന്നത് റിസര്‍വ് ബാങ്ക് തന്നെ വ്യകത്മാക്കിയ കാര്യമാണ്. രാജ്യത്തിന്റെ വളര്‍ച്ചയെ തന്നെ ഇല്ലാതാക്കി ജനങ്ങളെ പൊരിവെയിലത്ത് ക്യൂ നിര്‍ത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും വീണ്ടും ജനദ്രോഹ നയങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും രണ്ടായിരത്തിന്റെ നോട്ടു നിരോധനത്തിലൂടെയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി കള്ളപ്പണക്കാരെ സഹായിക്കാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ...
Information

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ ; സെപ്റ്റംബര്‍ 30നകം മാറ്റിയെടുക്കണം

ന്യൂഡല്‍ഹി : രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ. നിലവില്‍ ഉപയോഗത്തിലുള്ള നോട്ടുകള്‍ക്ക് മൂല്യം ഉണ്ടായിരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇവ തുടര്‍ന്നും ഉപയോഗിക്കാം. അതേസമയം നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചിട്ടുണ്ട്. നോട്ടുകള്‍ വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കി. ഇപ്പോള്‍ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30നകം മാറ്റിയെടുക്കണം. ഇതിനായി മേയ് 23 മുതല്‍ സൗകര്യമൊരുക്കും. 2000 രൂപയുടെ പരമാവധി 10 നോട്ടുകള്‍ വരെ ഒരേസമയം ഏതു ബാങ്കില്‍ നിന്നും മാറ്റിയെടുക്കാമെന്നാണ് അറിയിപ്പ്. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധനത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ള 2000 രൂപ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയത്. ...
Information

നിങ്ങള്‍ ട്രൂ കോളര്‍ ആപ്പ് ഉപയോഗിക്കുന്നവരാണോ ? എങ്കില്‍ സൂക്ഷിച്ചോളൂ….

പരിചിതമല്ലാത്ത നമ്പറില്‍ നിന്ന് വരുന്ന കോളുകളും മെസേജുകളും ആരുടേതാണെന്ന് തിരിച്ചറിയുന്നതിനായി കൂടുതല്‍ പേരും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തുവച്ചിരിക്കുന്ന ആപ്പാണ് ട്രൂ കോളര്‍. എന്നാല്‍ അടുത്തിടെ ട്രൂ കോളറിന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നമ്മുടെ ഫോണ്‍ ഡാറ്റകള്‍ മുഴുവന്‍ ചോര്‍ത്തിയെടുക്കാന്‍ ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും. ബഹുഭൂരിപക്ഷം പേരും പല ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്ത് ശേഷം പിന്നീട് വരുന്ന എല്ലാ നോട്ടിഫിക്കേഷനുകള്‍ക്ക് രണ്ടാമതൊന്നു ചിന്തിക്കാതെ അലൗ ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നവരാണ്. എന്നാല്‍ ആപ്പുകള്‍ ചില അനുവാദങ്ങള്‍ ചോദിക്കുന്നത് നിര്‍ദോഷകരമല്ല എന്ന് വിചാരിച്ച് എല്ലാത്തിനും അനുവാദം കൊടുത്താല്‍ സ്വകാര്യത നഷ്ടപ്പെട്ടവരായി നാം മാറും എന്നതാണ് സത്യം. ആപ്പുകള്‍ സ്വീകരിക്കുമ്പോള്‍ രണ്ടുതവണ ആലോചിക്കണം. ചൈനയുടെ 54 ആപ്പുകള്‍ രാജ...
error: Content is protected !!