Saturday, August 2

Tag: bank loan

വായ്പയെടുത്തവര്‍ തുക തിരിച്ചടച്ചാല്‍ രേഖകള്‍ പിടിച്ചുവയ്ക്കാന്‍ ബാങ്കിന് അവകാശമില്ല ; ഹൈക്കോടതി
Kerala

വായ്പയെടുത്തവര്‍ തുക തിരിച്ചടച്ചാല്‍ രേഖകള്‍ പിടിച്ചുവയ്ക്കാന്‍ ബാങ്കിന് അവകാശമില്ല ; ഹൈക്കോടതി

കൊച്ചി : വായ്പയെടുത്തവര്‍ തുക തിരിച്ചടച്ചാല്‍ ഈടുവസ്തുക്കളുടെ രേഖകള്‍ പിടിച്ചുവയ്ക്കാന്‍ ബാങ്കിന് അവകാശമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ആലുവ സ്വദേശി ഷീല ഫ്രാന്‍സിസും മക്കളും സൗത്ത് ഇന്ത്യന്‍ ബാങ്ക് ആലുവ ശാഖയിലെ വായ്പ തീര്‍പ്പാക്കിയിട്ടും രേഖകള്‍ വിട്ടുകിട്ടുന്നില്ലെന്നു കാണിച്ച് നല്‍കിയ ഹര്‍ജിയിലാണു ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഉത്തരവിട്ടത്. കോടതിയുടെ സമയം പാഴാക്കിയതിനു ബാങ്ക് 50,000 രൂപ കോടതിച്ചെലവു നല്‍കണമെന്നും ഉത്തരവിലുണ്ട്. രേഖകള്‍ വിട്ടുനല്‍കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ ബാങ്കിനു ബാധകമാണെന്നും കോടതി പറഞ്ഞു. രേഖകള്‍ കാണാനില്ലെന്നു പറഞ്ഞ ബാങ്ക്, ബാങ്കില്‍നിന്നു വായ്പ ഏറ്റെടുത്ത സ്ഥാപനത്തിന്റെ ചുമലില്‍ ഇതിന്റെ ഉത്തരവാദിത്തം വയ്ക്കാന്‍ നോക്കിയതുമൂലം ആ സ്ഥാപനത്തെക്കൂടി കക്ഷിചേര്‍ത്തു വാദം കേള്‍ക്കേണ്ടിവന്ന...
error: Content is protected !!