മയക്കുമരുന്നിനടിമകളായ നടന്മാരുമായി സഹകരിക്കില്ല, ബോധമില്ലാതെയാണ് പെരുമാറുന്നു ; നടന് ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്
കൊച്ചി: നടന് ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്. നിര്‍മാതാക്കളും താര സംഘടനയും ഫെഫ്കയും ചേര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ലഹരി മരുന്നുപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയില്‍. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. രണ്ടു നടന്മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാതാവ് രഞ്ജിത്ത് പറഞ്ഞു.
ലൊക്കേഷനുകളില്‍ കൃത്യമായി എത്താന്‍ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയിന്‍ നിഗവും പിന്തുടരുന്നത്. ഇത് നിര്‍മാതാക്കളുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകള്‍ ഇത്തരത്തിലുള്ള തീരുമാനത്തില്‍ എത്തിയിരിക്കുന്നത്.
അതേസമയം സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നും നിര്‍മ്മാതാക്...