സസ്യലോകത്തേക്ക് ആറ് പുതിയ ഇനങ്ങളെ പരിചയപ്പെടുത്തി കാലിക്കറ്റിലെ ഗവേഷകര്‍
തേഞ്ഞിപ്പലം: പശ്ചിമഘട്ടത്തില്‍ നിന്നും വടക്കുകിഴക്കന്‍ ഹിമാലയനിരകളില്‍ നിന്നുമായി ആറ് പുതിയ സസ്യങ്ങളെ തിരിച്ചറിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക സംഘം. കാലിക്കറ്റിലെ സസ്യശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ നേതൃത്വത്തിലാണ് കണ്ടെത്തല്‍. ജസ്നേറിയെസിയെ കുടുംബത്തില്‍ പെട്ട സസ്യങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി ചേമഞ്ചേരി സ്വദേശി എം.കെ. അഖില്‍, ഒല്ലൂര്‍ സ്വദേശി വിഷ്ണു മോഹന്‍ എന്നിവര്‍ ചേര്‍ന്ന് ഹെന്‍കെലിയ ജനുസ്സില്‍ പെട്ട സസ്യത്തെ മേഘാലയയിലെ ഈസ്റ്റ് ഖാസി ജില്ലയില്‍ നിന്ന് കണ്ടെത്തിയതിനാല്‍ ഹെന്‍കെലിയ ഖാസിയാന എന്ന് പേരുനല്‍കി. ഇതളുകളുടെ ഉള്‍വശത്തായുള്ള സ്തരങ്ങള്‍ ഇവയുടെ സവിശേഷതയാണ്. പഠനത്തിന്റെ വിശദാംശങ്ങള്‍ 'അനല്‍സ് ഡെല്‍ ജാര്‍ഡിന്‍ ബൊട്ടാണിക്കോ ഡി മാഡ്രിഡ് ' എന്ന അന്താരാഷ്ട്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
SONY DSC1 - ബര്‍മേനിയ മൂന്നാറന്‍സിസ്2 - എരിയോക്കോളന്‍ സ...