Tag: Beavaregas

ബീവറേജസിന് മുമ്പിൽ മദ്യ കുപ്പി കൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു
Crime

ബീവറേജസിന് മുമ്പിൽ മദ്യ കുപ്പി കൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു

മണ്ണാർക്കാട് : മണ്ണാർക്കാട് ബീവറേജസ് ഔട്ട്‌ലെറ്റിനു മുൻപിൽ ബിയർ കുപ്പി കൊണ്ട് യുവാവിനെ കുത്തിക്കൊന്നു. കോട്ടോപ്പാടം കണ്ടമംഗലം അമ്പാഴക്കാട് കിഴക്കേതലക്കൽ അബ്ദുറഹ്മാന്റെ മകൻ ഇർഷാദാണ് (42) മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ ഇർഷാദിനെ മദ്യക്കുപ്പിക്കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.  ബീവറേജസ് ഔട്ട്‌ലെറ്റിനു താഴെ വെള്ളം വിൽപന നടത്തുകയായിരുന്ന ബാവാസ് എന്നയാൾക്കൊപ്പം നിൽ‍ക്കുകയായിരുന്നു ഇർഷാദ്. ബൈക്കിലെത്തിയ രണ്ടുപേർ വെള്ളം വാങ്ങുകയും പണം ചോദിച്ചപ്പോൾ ബാവാസിനെ അടിച്ചു വീഴ്ത്തുകയും ചെയ്തു. ഇതിൽ ഇടപെട്ടതോടെ ബൈക്കിലെത്തിയവർ ഇർഷാദിനെ മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കഴുത്തിൽ സാരമായി പരുക്കേറ്റ ഇർഷാദ് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. വിവരം അറിഞ്ഞ് പൊലീസ് എത്തിയാണ് മൃതദ...
error: Content is protected !!