പരീക്ഷ കഴിഞ്ഞ് 19-ാം നാള്‍ ബി.എഡ്. ഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല
തേഞ്ഞിപ്പലം : പരീക്ഷ കഴിഞ്ഞ് 19-ാം ദിവസം ബി.എഡ്. ഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. സങ്കേതിക വിദ്യയുടെ സഹായത്തോടെ പരീക്ഷാ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഫലമാണ് അതിവേഗം പുറത്തുവിട്ടത്. ഒക്ടോബര്‍ 28-നാണ് ബി.എഡ്. പരീക്ഷ അവസാനിച്ചത്. ചോദ്യക്കടലാസുകള്‍ പോര്‍ട്ടലിലേക്ക് ഇമെയില്‍ വഴി നല്‍കിയും ഉത്തരക്കടലാസുകളില്‍ ഫാള്‍സ് നമ്പറിനു പകരം ബാര്‍കോഡ് ഉപയോഗിച്ചും മാര്‍ക്ക് രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ചും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയ കേന്ദ്രത്തിലെത്തിക്കാന്‍ തപാല്‍ വകുപ്പിന്റെ സേവനവും തേടി. 14 പ്രവൃത്തി ദിവസങ്ങള്‍ കൊണ്ട് ഫലം നല്‍കാന്‍ കഴിഞ്ഞത് സാങ്കേതിക വിദ്യയുടെ വിജയമാണെന്ന് ഫലപ്രഖ്യാപനം നിര്‍വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ഇതിനാവവശ്യമായ സോഫ്റ്റ്വേറുകളെല്ലാം ഒരുക്കിയത് സര്‍വകലാശാലാ കമ്പ്...