Monday, August 18

Tag: Beer bottle

Crime

ബീവറേജിന് മുമ്പിൽ ക്യു നിൽക്കുന്നതിനിടെ തർക്കം; ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു

മണ്ണാർക്കാട്: ബിയർ കുപ്പി കൊണ്ടുള്ള കുത്തേറ്റ് യുവാവ് മരിച്ചു.മണ്ണാർക്കാട് കണ്ടമംഗലം സ്വദേശി കുമരംപുത്തൂർ സൗത്ത് പള്ളിക്കുന്നിൽ താമസിക്കുന്ന ഇർഷാദ് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മണ്ണാർക്കാട് ബിവറേജസിന് മുന്നിലാണ് സംഭവം. ക്യൂ നില്‍ക്കുന്നതിനിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.ബിയര്‍ കുപ്പികൊണ്ട് ഇര്‍ഷാദിനെ ആക്രമിച്ചവർ ഓടി രക്ഷപ്പെട്ടു.ക്യൂ നിന്നിരുന്ന ഇർഷാദിനെ പുറത്തു നിന്ന് വന്ന രണ്ടു പേർ കുത്തുകയായിരുന്നുവെന്ന് ദ്യക്സാക്ഷികള്‍ പറഞ്ഞു. ക്യൂ നില്‍ക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ബിയര്‍ ബോട്ടിലുകൊണ്ടുള്ള ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു....
error: Content is protected !!