Tag: Beypure

കാണാതായ അധ്യാപകന്റെ മൃതദേഹം ബേപ്പൂർ തുറമുഖത്ത് കണ്ടെത്തി
Accident

കാണാതായ അധ്യാപകന്റെ മൃതദേഹം ബേപ്പൂർ തുറമുഖത്ത് കണ്ടെത്തി

തേഞ്ഞിപ്പലം : കാണാതായ അദ്ധ്യാപകന്റെ മൃതദേഹം ബേപ്പൂർ തുറമുഖത്ത് കണ്ടെത്തി. തേഞ്ഞിപ്പലം ചെനക്കലങ്ങാടി അരീപ്പാറ സ്വദേശിയും തെയ്യാലിങ്ങൽ എസ്എസ്എംഎച്ച്എസ് സ്കൂളിലെ ഹൈസ്‌കൂൾ വിഭാഗം അധ്യാപകനുമായ പടിക്കലിൽ പ്രശാന്ത് (51) ൻ്റെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ട് നാലോടെ ബേപ്പൂർ തുറമുഖത്ത് അടിഞ്ഞത്. ഞായറാഴ്ച പകൽ ഒന്നോടെ മാതാവ് കല്യാണിയോടപ്പം സഹോദരി സുമയുടെ വള്ളിക്കുന്ന് ആനങ്ങാടിയിലുള്ള വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ ഒലിപ്രംകടവ് പാലത്തിന് മുകളിൽ ഒരു കല്യാണത്തിന് പോകാനുണ്ടെന്ന് പറഞ്ഞ് പ്രശാന്ത് ഇറങ്ങി. അതിന് ശേഷം യാതൊരു വിവരം ഇല്ലാത്തതിനാൽ തിങ്കളാഴ്ച തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷിക്കുന്നിടെയാണ് മൃതദേഹം ബേപ്പൂർ തുറമുഖത്ത് അടിഞ്ഞത്. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് ബേപ്പൂർ തീരദേശ പോലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹ...
Other

മരിച്ചെന്നു കരുതി ബന്ധുക്കൾ ഖബറടക്കി; രണ്ടാഴ്ചക്കുശേഷം വയോധികൻ തിരിച്ചെത്തി

ബേപ്പൂർ: മരിച്ചെന്നു കരുതി ബന്ധുക്കൾ ഖബറടക്കിയയാൾ രണ്ടാഴ്ചക്ക് ശേഷം വീട്ടിലെത്തി. നാലകത്ത് ചെറിയതോപ്പിൽ ആലി എന്ന ഹൈദരലിയാണ്(65) വീട്ടിൽ തിരിച്ചെത്തിയത്. മേയ് 28ന് ശനിയാഴ്ച മാത്തോട്ടം ചാക്കീരിക്കാട് പറമ്പ് എൻ.സി. ഹൗസിൽ താമസിക്കുന്ന സഹോദരി സുബൈദയുടെ വീട്ടിലേക്കാണ് ഹൈദരലി കയറിവന്നത്. ഇതോടെ അമ്പരപ്പിലായ വീട്ടുകാരും, ബന്ധുക്കളും വിവരം പൊലീസിനെയും പള്ളി കമ്മിറ്റിയിലും അറിയിച്ചു. ഹൈദരലി 24ാമത്തെ വയസ്സിൽ വിവാഹിതനായെങ്കിലും അധികം താമസിയാതെ ഭാര്യയെ ഉപേക്ഷിച്ച് കുടുംബങ്ങളുമായി ബന്ധമില്ലാതെ കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിലും, സെൻട്രൽ മത്സ്യമാർക്കറ്റിലും ജോലിയെടുത്ത് നഗരത്തിൽ അലഞ്ഞുതിരിഞ്ഞു ജീവിക്കുകയായിരുന്നു. കുറച്ചു വർഷങ്ങളായി പ്രായാധിക്യവും അസുഖങ്ങളും കാരണം മുതലക്കുളം ഭാഗത്ത് കടത്തിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്. മൂന്നാഴ്ച മുമ്പ് മിഠായിത്തെരുവു ഭാഗത്ത് അവശനിലയിൽ കണ്ട ഇയാളെ പൊലീസ് , പാരാ...
error: Content is protected !!