Monday, August 11

Tag: Bharatamba

ഭാരതാംബ വിവാദം ; ഗവര്‍ണറുടെ പരിപാടി റദ്ദാക്കിയ കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala

ഭാരതാംബ വിവാദം ; ഗവര്‍ണറുടെ പരിപാടി റദ്ദാക്കിയ കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പങ്കെടുത്ത സെനറ്റ്ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ച് നടന്ന പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗവര്‍ണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം. ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പരിപാടി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി റജിസ്ട്രാര്‍ സംഘാടകര്‍ക്ക് ഇമെയില്‍ അയച്ചു. എന്നാല്‍ അപ്പോഴേക്കു...
Kerala

കാവിക്കൊടിയെന്തിയ ഭാരതാംബ ; ഗവര്‍ണറോട് എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രത്തില്‍ ഗവര്‍ണറെ എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങള്‍ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കരുതെന്നും ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ഗവര്‍ണ്ണര്‍ക്ക് നല്‍കിയ കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഔദ്യോഗിക പരിപാടികളില്‍ ഇത് കര്‍ശനമാക്കണം. ഇതിന് വിരുദ്ധമായ ആ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ രാജ്ഭവന്റെ പ്രതികരണം ഇന്ന് തന്നെ സര്‍ക്കാരിനെ അറിയിച്ചേക്കും....
error: Content is protected !!