Tag: Bike no entry

ആറുവരി പാതയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോക്കും പ്രവേശനമുണ്ടാകില്ല. ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി
Information

ആറുവരി പാതയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോക്കും പ്രവേശനമുണ്ടാകില്ല. ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി

തിരൂരങ്ങാടി: നിർമാണം പൂർത്തിയായ ആറുവരി ദേശീയപാത 66ൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോയ്ക്കും പ്രവേശനമുണ്ടാകില്ല. കാൽനടയാത്രികർക്ക് പ്രവേശനമില്ലാത്ത പാതയിൽ ട്രാക്ടറുകളും ഓടിക്കാൻ അനുമതിയില്ല. ഇത് വ്യക്തമാക്കുന്ന സൂചനാ ബോർഡുകൾ ദേശീയപാതയിലെ എൻട്രികളിൽ സ്ഥാപിച്ചുതുടങ്ങി. ബൈക്കുകൾക്ക് അനുമതിയില്ലെന്നും സർവിസ് റോഡുകളാണ് ഉപയോഗിക്കേണ്ടതെന്നും നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുചക്രവാഹനമുള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കണമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ടായിരുന്നെങ്കിലും അത് യാഥാർഥ്യമായില്ല. പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്‍റുകൾആറുവരിപ്പാതയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്‍റുകളാണ് തയാറാക്കിയിരിക്കുന്നത്. എൻട്രിയിലൂടെ അകത്ത് കടക്കാൻ മാത്രമേ സാധിക്കൂ. അതുപോലെ എക്സിറ്റിലൂടെ പുറത്തുകടക്കാനും. മറിച്ച...
error: Content is protected !!