Tag: Bike scooter accident

കക്കാട് പുതിയ ആറുവരി പാതയിൽ സ്കൂട്ടറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Accident

കക്കാട് പുതിയ ആറുവരി പാതയിൽ സ്കൂട്ടറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി: കക്കാട് കരുമ്പിൽ ദേശീയപാത ആറുവരി പാതയിൽ റോങ് സൈഡിലൂടെ വന്ന സ്കൂട്ടറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി സഹിദുള്ള ശൈഖ് (50) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 5.40 ന് ആണ് അപകടം. വെന്നിയൂർ ചാലാട് സ്വദേശി നെല്ലൂർ മുഹമ്മദ് ഫാരിസ് (29) ആണ് ബൈക്ക് ഓടിച്ചിരുന്നത്. സാഹിദുല്ല ശൈഖ് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. കക്കാട് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോകുമ്പോൾ കക്കാട് പഴയ പെട്രോൾ പമ്പ് ഭാഗത്തു നിന്നും ആറുവരി പാതയിലേക്ക് റോങ് സൈഡിൽ കയറിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന സാഹിദുല്ല മരണപ്പെട്ടു....
Accident, Breaking news

പാണ്ടികശാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

വളാഞ്ചേരി : പാണ്ടികശാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. വളാഞ്ചേരി കുറ്റിപ്പുറം റോഡിൽ പാണ്ടികശാലയിൽ ഇന്ന് രാത്രി 8 മണിക്കാണ് അപകടം. അപകടത്തിൽ അബൂദാബി പടി സ്വദേശി കുന്നത്ത് അബൂബക്കറിന്റെ (പോക്കർ ) മകൻ കുന്നത്ത് ഫാസിൽ (20) ആണ് മരിച്ചത്. സഹോദരന്റെ ബിസ്മി ഓട്ടോ കൺസൾട്ടൻസി യിൽ ജീവനക്കാരനാണ്. മൃതദേഹം വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റലിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
error: Content is protected !!