Monday, August 18

Tag: Bio technology

ചീഞ്ഞ പഴങ്ങളില്‍ നിന്ന് പെന്‍സിലിന്‍: കാലിക്കറ്റ് സര്‍വകലാശാലക്ക് പേറ്റന്റ്
university

ചീഞ്ഞ പഴങ്ങളില്‍ നിന്ന് പെന്‍സിലിന്‍: കാലിക്കറ്റ് സര്‍വകലാശാലക്ക് പേറ്റന്റ്

തേഞ്ഞിപ്പലം : കുറഞ്ഞ ചെലവില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പെന്‍സിലിന്‍ നിര്‍മിക്കാവുന്ന കണ്ടുപിടുത്തത്തിന് കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപകന് പേറ്റന്റ്. സര്‍വകലാശാലാ ബയോടെക്നോളജി പഠനവകുപ്പിലെ അസോ. പ്രൊഫ. ഡോ. സി. ഗോപിനാഥനാണ് നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചത്. പാഴാകുന്ന പഴങ്ങളില്‍ നിന്ന് പെന്‍സിലിന്‍ ഉത്പാദിപ്പിക്കുന്ന പൂപ്പലിനെ വളര്‍ത്തുന്നതാണ് സാങ്കേതിക വിദ്യ. സോളിഡ് സ്റ്റേറ്റ് ഫെര്‍മന്റേഷന്‍ പ്രക്രിയയിലൂടെ ജൈവമാലിന്യം മാധ്യമമാക്കിയാണ് പെന്‍സിലിന്‍ ഉത്പാദിപ്പിക്കാനാവുക. ചീഞ്ഞ മുന്തിരി, നാരങ്ങ തുടങ്ങിയ പഴങ്ങള്‍ കുഴമ്പു പരുവത്തിലാക്കി അതില്‍ തവിട്, ഉമിക്കരി എന്നിവ കലര്‍ത്തി ലായനിയാക്കുന്നു. ഇതിലാണ് പെന്‍സിലിയം പൂപ്പലിനെ വളര്‍ത്തുക. ഒരാഴ്ച കഴിഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തിയ പൂപ്പലില്‍ നിന്ന് പെന്‍സിലിന്‍ തന്മാത്ര വേര്‍തിരിച്ചെടുക്കാനാകും. നിലവില്‍ പെന്‍സിലിന്‍ നിര്‍മാണത്തിന് ചെലവ് വളരെ കൂടുതലാണ്....
error: Content is protected !!