Tag: Bird survey

കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വ് മേഖലയിലെ പക്ഷി സങ്കേതത്തില്‍ പക്ഷി സര്‍വ്വേ നടത്തി ; 4 ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 20 ഇനം പക്ഷികളെ കണ്ടെത്തി
Local news

കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വ് മേഖലയിലെ പക്ഷി സങ്കേതത്തില്‍ പക്ഷി സര്‍വ്വേ നടത്തി ; 4 ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 20 ഇനം പക്ഷികളെ കണ്ടെത്തി

തിരൂരങ്ങാടി : കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വ് മേഖലയിലെ പക്ഷി സങ്കേതത്തില്‍ പക്ഷി സര്‍വ്വേ നടത്തി. 4 ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 20 ഇനം പക്ഷികളെയാണ് സര്‍വേയില്‍ കണ്ടെത്തിയത്. വന്യ ജീവി വരാഘോഷത്തിന്റെ ഭാഗമായാണ് കേരള വനം വന്യജീവി വകുപ്പിന്റെയും കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വ് മാനേജ്‌മെന്റ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ പക്ഷി നിരീക്ഷകനായ വിജേഷ് വള്ളിക്കുന്നിന്റെ നേതൃത്വത്തില്‍ പക്ഷി സര്‍വ്വേ നടത്തിയത്. വിംബ്രല്‍, കോമണ്‍ സാന്‍ഡ് പൈപ്പര്‍, കെന്റിഷ് പ്ലോവര്‍, ലെസ്സര്‍ സാന്‍ഡ് പ്ലോവര്‍ എന്നി ദേശാടന പക്ഷികളെയാണ് സര്‍വേയില്‍ കണ്ടെത്തിയത്. കമ്മ്യുണിറ്റി റിസര്‍വ്വ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ പി. ശിവദാസന്‍, സെക്രട്ടറി താമരശ്ശേരി റെയ്ഞ്ച് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ (ഗ്രേഡ് ) കെ. ദിദീഷ്, താമരശ്ശേരി റെയ്ഞ്ച് ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ എം. എസ്. പ്ര...
Other

ലോകത്തിലെ ഏറ്റവും വേഗതയേറിയ ജീവിയായ പെരിഗ്രിൻ ഫാൽക്കണെ തിരൂരങ്ങാടിയിൽ കണ്ടെത്തി

തിരൂരങ്ങാടി: ലോകത്തിലെ ഏറ്റവും വേഗതയേറിയ ജീവിയായ പെരെഗ്രിൻ ഫാൽക്കണിനെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ കണ്ടെത്തി.കാമ്പസ് ബേർഡ് കൗണ്ട് പ്രോഗ്രാമിനോട് അനുബന്ധിച്ച് പി.എസ്.എം.ഒ കോളജിലെ ഭൂമിത്രസേന ക്ലബ് സംഘടിപ്പിച്ച പക്ഷി സർവ്വേയിലാണ് പക്ഷി നിരീക്ഷകരും വിദ്യാർഥികളുമടങ്ങിയ സംഘം പെരിഗ്രിൻ ഫാൽക്കണെ കണ്ടെത്തിയത്. പി. എസ്. എം. ഒ കോളേജിന് മുൻവശത്ത് നിന്നാണ് പക്ഷിനിരീക്ഷകരായ ഉമ്മർ മാളിയേക്കലും കബീറലി പിയും അടങ്ങിയ സംഘം ഫാൽക്കണെ കാണുകയും ഫോട്ടോകളെടുക്കുകയും ചെയ്തത്. ലോകത്തിലെ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഇരപിടിയൻ പക്ഷികളിൽ ഒന്നാണെങ്കിലും, കേരളത്തിൽ വളരെ അപൂർവ്വമായാണ് പെരിഗ്രിൻ ഫാൽക്കൺ കാണപ്പെടുന്നത്. മണിക്കൂറിൽ 389 കിലോമീറ്റർ വേഗതയിൽ ഇരകൾക്ക് മുകളിലേക്ക് ഡൈവ് ചെയ്യാൻ കഴിയുന്ന പെരെഗ്രിൻ ഫാൽക്കണിൻ്റെ കഴിവാണ് ഇന്ന് വരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും വേഗതയുള്ള ജീവിയാക്കി പെരിഗ്രിൻ ...
error: Content is protected !!