മൊബൈൽ മോഷണം; തിരൂരങ്ങാടി സ്വദേശി പിടിയിൽ
മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലും ജില്ലയ്ക്ക് പുറത്തുമായി മൊബൈൽ മോഷ്ടിക്കുന്നയാളെ താനൂർ പൊലീസ് പിടികൂടി. തിരുരങ്ങാടി കൊളക്കാടൻ ഹൌസ് ബിയാസ് ഫാറൂഖിനെ (37) യാണ് താനൂർ ഡി വൈ എസ് പി മൂസ്സ വള്ളിക്കാടന്റെ നിർദേശപ്രകാരം താനൂർ ഇൻസ്പെക്ടർ ജീവൻ ജോർജ്, സബ് ഇൻസ്പെക്ടർ ആർ ഡി കൃഷ്ണ ലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ സലേഷ്, സി പി ഒമാരായ സുജിത്, കൃഷ്ണ പ്രസാദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ... https://chat.whatsapp.com/BjJiqf70gM80NB9rtTn5wg
ഒഴൂർ കുറുവട്ടശ്ശേരി സച്ചൂസ് റെഡിമെയ്ഡ് ഷോപ്പിൽ നിന്നാണ് കഴിഞ്ഞ ദിവസം ബിയാസ് മൊബൈൽ മോഷ്ടിച്ചത്. മൂന്ന് വയസുള്ള കുട്ടിക്ക് ആവശ്യമായ ഉടുപ്പ് ചോദിച്ചു വരികയും അതെടുക്കാൻ ജീവനക്കാരി തിരിഞ്ഞ സമയം മൊബൈൽ ഫോൺ മോഷ്ടിക്കുകയും ഉടുപ്പ് വേണ്ട എന്ന് പറഞ്ഞു പോവുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമാന രീതിയിൽ അടുത്ത ദിവസങ്ങളിൽ പല സ്ഥലങ്ങളിലും മൊബ...