Tag: Black flag

കറുത്ത വസ്ത്രം ധരിച്ചതിന് യുവാവിനെതിരെ പോലീസ് നടപടി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Politics

കറുത്ത വസ്ത്രം ധരിച്ചതിന് യുവാവിനെതിരെ പോലീസ് നടപടി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരൂരങ്ങാടി: മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽ കറുത്ത വസ്ത്രം ധരിച്ച യുവാവിനെ പോലീസ് പിടികൂടി എന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സഞ്ചാര സ്വാതന്ത്ര്യം വിലക്കുന്നതും വസ്ത്ര സ്വാതന്ത്ര്യം തടയുന്നതുമാണ് പോലീസിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് നല്‍കിയ പരാതിയിലാണ് കേസ്. 12-ന് ഉച്ചക്ക് 12 മണിക്കാണ് കേസിനാസ്പദമായ സംഭവം.12-ാം തിയ്യതി കക്കാട് സ്വദേശി പി.കെ ഷമീം ഉച്ചക്ക് 12 മണിയോടെ കക്കാട് ടൗണില്‍ എത്തിയതായിരുന്നു. പെട്ടെന്ന് വാഹനത്തിലെത്തിയ പൊലീസ് ഷമീമിനെ തടഞ്ഞു നിര്‍ത്തുകയും പോക്കറ്റിലും മറ്റും കയ്യിട്ട് പരിശോധിക്കുകയും ചെയ്തു. എന്താണ് സംഭവം എന്നാരഞ്ഞപ്പോള്‍ പിടിച്ച് വലിച്ച് പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി 12.45 ഓടെയാണ് കക്കാട് വഴി കടന്ന് പോയത്.മുഖ്യമന്ത്രി കടന്ന് പോകുന്നതിന്റെ അരമണിക്...
Politics

ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, ആരുടെയും വഴി തടയില്ല: മുഖ്യമന്ത്രി

സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക വസ്ത്രം ധരിക്കാനാകില്ലെന്ന നിലപാട് സർക്കാർ എടുക്കില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കറുത്ത വസ്ത്രവും മാസ്കും ധരിക്കരുതെന്ന നിലപാട് സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. കണ്ണൂർ ഗസ്റ്റ്ഹൗസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിലയുറപ്പിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറ...
Other

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ്; യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് തടവുശിക്ഷ

മഞ്ചേരി: 2016 ൽ സ്വാശ്രയ കോളേജ് ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂർ വിമാന താവളത്തിന് പുറത്ത് കരിങ്കൊടി കാണിക്കുകയും വാഹനം തടഞ്ഞു നിർത്തുകയും ചെയ്തതിന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കോടതി വിധി. കരിപ്പൂർ പോലീസ് ചുമത്തിയ കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറഞ്ഞത്.ഒരുമാസം തടവും അയ്യായിരത്തി ഇരുന്നൂറ് രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന സെക്രട്ടറി പി.നിധീഷ്, സംസ്ഥാന നിർവ്വാഹക സമിതി അംഗം ലത്തീഫ് കൂട്ടാ ലുങ്ങൽ, വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ജൈസൽ എളമരം, അലിമോൻ തടത്തിൽ, ജലീൽ ആലുങ്ങൽ, അഷ്റഫ് പറക്കുത്ത്, പി.പി. റഹ്മത്തുള്ള എന്നിവരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്… ഈ കേസിൽ റിയാസ് മുക്കോളിയും,നിധീഷും, ജൈസലും, നേരത്തെ പതിനാല് ദിവസം മഞ്ചേരി സബ് ജയിലിൽ റിമ...
error: Content is protected !!