Tag: Black money

അനധികൃതമായി പണം കടത്തുന്നതിനിടെ 2 പേർ വാഹനവുമായി വേങ്ങര പോലീസിന്റെ പിടിയിൽ
Crime

അനധികൃതമായി പണം കടത്തുന്നതിനിടെ 2 പേർ വാഹനവുമായി വേങ്ങര പോലീസിന്റെ പിടിയിൽ

വേങ്ങര : അനധികൃതമായി പണം കടത്തുന്നതിനിടെ 2 പേർ വാഹനവുമായി വേങ്ങര പോലീസിന്റെ പിടിയിൽ. ഇവരിൽ നിന്ന് 53 ലക്ഷത്തി എൺ പ്പതിനായിരം രൂപയും കടത്താനുപയോഗിച്ച വാഹനവും പൊലീസ് പിടികൂടി. മഞ്ചേരി പുല്പറ്റ കിടങ്ങഴി സ്വദേശി കറപ്പഞ്ചേരി നിഷാജ് (28), തൃക്കലങ്ങാട് അമരക്കാട്ടിൽ അബിദാസ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരം കിട്ടിയതനുസരിച്ച്ജില്ലാ പൊലിസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം വേങ്ങര എസ്എച്ച് ഒ. എം മുഹമ്മദ് ഹനീഫ എസ്ഐ ടി ഡി ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലിസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ വേങ്ങര പിക്കപ്പ് സ്റ്റാന്റിനടുത്ത് വച്ചാണ് പണം കൂടിയത്. കൊടുവള്ളിയിൽ നിന്ന് വേങ്ങരയിലേക്ക് വിതരണത്തിനായി എത്തിച്ച പണമാതിന്ന് സംശയിക്കുന്നു. ഓട്ടോ റിക്ഷയുടെ ഡ്രൈവർ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണമെന്നും പൊലിസ് പറഞ്ഞു. ...
Crime

വീണു കിട്ടിയ ക്യാഷ് വാങ്ങാൻ വന്നു, അരയിൽ നിന്നും 5 ലക്ഷം പിടികൂടി

വീണുകിട്ടിയ കാശ് ആംബുലൻസ് ഡ്രൈവർമാർ‌ സ്റ്റേഷനിലെത്തിച്ചതറിഞ്ഞ് സ്റ്റേഷനിലേക്ക് ഓടിയെത്തിയ ഉടമ കുടുങ്ങി. കളഞ്ഞുപോയത് കുഴൽപണമെന്ന് പൊലീസ്. ഇയാൾ സ്കൂട്ടറിലും അരയിലുമായി ഒളിപ്പിച്ച 5 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. വേങ്ങര വലിയോറ സ്വദേശി തലയ്ക്കൽ അഷ്റഫ് (48)നെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ പൊന്നാനി താലൂക്ക് ആശുപത്രിക്കടുത്തുവച്ചാണ് ഇയാൾക്ക് പണം നഷ്ടമായത്. പ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാർക്ക് പണം കിട്ടുകയായിരുന്നു. ഇവർ പണം ഉടൻ തന്നെ പൊന്നാനി സ്റ്റേഷനിലെത്തിച്ചു. ഇൗ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് പണം വാങ്ങിക്കാനായി സ്റ്റേഷനിലേക്ക് അഷ്റഫ് എത്തിയത്. പണം എങ്ങനെ നഷ്ടപ്പെട്ടുവെന്നായിരുന്നു പൊലീസ് ആദ്യം ചോദിച്ചത്. മൊബൈൽ ഫോൺ പോക്കറ്റിൽ നിന്നെടുത്തപ്പോൾ വീണുപോയതെന്നായിരുന്നു മറുപടി. 43,000 രൂപയാണ് റോഡിൽ നഷ്ടപ്പെട്ടത്. ഉടമയ്ക്ക് പണം തിരിച...
Crime

കുറ്റിപ്പുറത്ത് 63 ലക്ഷത്തിന്റെ കുഴൽപ്പണം പിടിച്ചു; വേങ്ങര സ്വദേശികൾ അറസ്റ്റിൽ

കുറ്റിപ്പുറം: കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത 63 ലക്ഷം രൂപ പോലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റുചെയ്തു. വേങ്ങര സ്വദേശികളായ എടക്കൻവീട് ചണ്ണയിൽ സഹീർ (26), ചേറൂർ ഉത്തൻകാര്യപ്പുറത്ത് ഷെമീർ (24) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്‌ച രാവിലെ 10-ന് കുറ്റിപ്പുറം മിനിപമ്പയിൽവെച്ചാണ് കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുഴൽപ്പണവുമായി പോയ കാർ പിന്തുടർന്ന് പിടിച്ചത്. രഹസ്യ സന്ദേശത്തെത്തുടർന്ന് തിരൂർ ഡിവൈ.എസ്.പി. ബെന്നിയുടെ നിർദേശത്തെത്തുടർന്നായിരുന്നു ഇത്. വേങ്ങരയിൽനിന്ന് തൃശ്ശൂരിലേക്ക് വിതരണത്തിന് കൊണ്ടുപോകുകയായിരുന്നു പിടിച്ചെടുത്ത പണം. പ്രതികൾ രണ്ടുപേരും മുൻപ്‌ ഗൾഫിലായിരുന്നു. അവിടെവെച്ച് മൊബൈൽകട നടത്തുന്ന മലപ്പുറത്തുകാരനായ സി.കെ.എം. എന്നയാളെ പരിചയപ്പെട്ടു. നാട്ടിലെത്തിയശേഷം ഇയാളുടെ നിർദേശാനുസരണം കുഴൽപ്പണം വിതരണം ചെയ്തെന്നാണ് ഇരുവരും പറയു...
error: Content is protected !!