Monday, July 14

Tag: blackmail

മുഖം മോര്‍ഫ് ചെയ്ത നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി കോളേജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍
Local news, Malappuram

മുഖം മോര്‍ഫ് ചെയ്ത നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി കോളേജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

കൊണ്ടോട്ടി : കോളേജ് വിദ്യാര്‍ത്ഥിനിയുടെ മുഖം മോര്‍ഫ് ചെയ്ത് നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ പിടിയില്‍. മോര്‍ഫ് ചെയ്ത ചിത്രം വ്യാജ ഇന്‍സ്റ്റാഗ്രാമിലൂടെ വിദ്യാര്‍ത്ഥിനിക്ക് അയച്ച് കൊടുത്ത് 5 ലക്ഷം രൂപ ആവശ്യപ്പെടുകയും കൊടുത്തില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയ കൊണ്ടോട്ടി സ്വദേശികളായ മൂന്ന് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് തസ്രീഫ് 21,പുത്തന്‍വീട്ടില്‍ കൊട്ടപ്പുറം, മുഹമ്മദ് നിദാല്‍ 21,തയ്യില്‍, കൊട്ടപ്പുറം, മുഹമ്മദ് ഷിഫിന്‍ ഷാന്‍ 22,ചോലക്കാതൊടി പുളിക്കല്‍ എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് ഇന്‍സ്പെക്ടര്‍ പി എം ഷമീര്‍ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ പഠന കാലത്തു പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ഥികളായിരുന്ന ഇവരില്‍ മുഹമ്മദ് തസ്രീഫ് ഒരു വ്യാജ ഇന്‍സ്റ്റാഗ്രാം ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയ...
error: Content is protected !!