Sunday, August 17

Tag: Blast

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരിതര പരിക്ക്
Accident

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരിതര പരിക്ക്

തിരുവനന്തപുരം: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നഗരൂര്‍ കടവിളയില്‍ ആണ് സംഭവം. പുല്ലുതോട്ടം നാണി നിവാസില്‍ ഗിരിജ സത്യ(59)നാണ് പരിക്കേറ്റത്. അപകട സമയത്ത് ഗിരിജ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ഗിരിജ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവര്‍ക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. വീട്ടിന് പുറത്തുനില്‍ക്കുകയായിരുന്ന ഗിരിജ എല്‍.പി.ജി. ഗ്യാസ് ലീക്കായ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറകു വശത്ത് അടുക്കള വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ദേഹമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു ഗിരിജ. ഫ്രിഡ്ജ് പൂര്‍ണമായും പൊട്ടിത്തകര്‍ന്ന് കത്തുന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ ആറ്റിങ്ങല്‍ അഗ്‌നിരക്ഷാ സേനയെ അറിയിച്ചു. സ്റ്റേഷന്‍ ഓഫീസര്‍...
Malappuram

വീട്ടിൽനിന്ന് സ്ഫോടക വസ്തുക്കളുമായി യുവാവ് പിടിയിൽ

പെരുമ്പടപ്പ് കുണ്ടുച്ചിറയിലെ വീട്ടിൽനിന്ന് സ്ഫോടക വസ്തുവുമായി വീട്ടുടമ അറസ്റ്റിൽ. പാലപ്പെട്ടി കുണ്ടുച്ചിറ വഴങ്ങിൽ ഗണേശനെ (30) ആണ് ജലറ്റിൻ സ്റ്റിക്, ഡിറ്റനേറ്റർ എന്നിവയുമായി പെരുമ്പടപ്പ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് പെരുമ്പടപ്പ് സിഐ പി.എം.വിമോദും സംഘവും വീട് പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഗണേശൻഇടുക്കിയിൽനിന്നാണ് ഇവ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. കൊല്ലം എഴുകോൺ സ്വദേശിയായ ഗണേശൻ 9  വർഷം മുൻപാണ് കുണ്ടുച്ചിറയിലെ ഭാര്യ വീട്ടിലെത്തിയത്. മത്സ്യം പിടിക്കുന്നതിനാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതെന്നാണു പ്രതി പൊലീസിനു നൽകിയ മൊഴി....
error: Content is protected !!