പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിലേക്ക് വിവിധ തസ്തികകളിൽ നിയമനം
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തിൽ വിവിധ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താൽകാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. മെഡിക്കൽ ഓഫീസർ (യോഗ്യത: എം.ബി.ബി.എസും ഒരു വർഷത്തെ ബ്ലഡ് ബാങ്കിൽ പ്രവൃത്തി പരിചയവും), അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻറ് (ജൂനിയർ സപ്രണ്ടോ അതിന് മുകളിലുള്ള തസ്തികയിൽ നിന്ന് വിരമിച്ച ആരോഗ്യ ജീവനക്കാർ), കോർഡിനേറ്റർ (എം.ബി.എ/ബി.ബി.എ), ക്ലർക്ക് (ബി.കോം, പി.ജി.ഡി.സി.എ), ടെക്‌നിക്കൽ സൂപ്പർവൈസർ (ബി.എസ്.സി എം.എൽടി/ഡി.എം.എൽ.ടി കൂടെ ആറ് മാസത്തിലധികം ബ്ലഡ് ബാങ്ക് പ്രവൃത്തി പരിചയവും), ക്വാളിറ്റി മാനേജർ ആൻഡ് ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ (ബി.എസ്.സി എം.എൽടി/ഡി.എം.എൽ.ടി കൂടെ ആറ് മാസത്തിലധികം ബ്ലഡ് ബാങ്ക് പ്രവൃത്തി പരിചയവും), ടെക്‌നീഷ്യൻ ടെയിനി (ബി.എസ്.സി എം.എൽടി/ഡി.എം.എൽ.ടി), സ്റ്റാഫ് നഴ്...