Tuesday, July 15

Tag: Blood Donors Kerala

ലക്ഷക്കണക്കിന് രോഗികളുടെ ആശ്രയമായ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സ്ഥാപകന്‍ വിടവാങ്ങി
Kerala

ലക്ഷക്കണക്കിന് രോഗികളുടെ ആശ്രയമായ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സ്ഥാപകന്‍ വിടവാങ്ങി

കോട്ടയം: ലക്ഷക്കണക്കിന് രോഗികള്‍ക്ക് അവശ്യ ഘട്ടങ്ങളില്‍ രക്തം എത്തിച്ചു നല്‍കിയ ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന സംഘടന സ്ഥാപിച്ച കോട്ടയം ചങ്ങനാശേരി സ്വദേശി വിനോദ് ഭാസ്‌കരന്‍ (48) അന്തരിച്ചു. കരള്‍ രോഗം ബാധിച്ച് കുറച്ച് ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാരുന്നു. വിദേശത്തുള്ള സഹോദരന്‍ നാട്ടില്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരം. കെ.എസ്.ആര്‍.ടി.സി ചങ്ങനാശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ വിനോദ് ഭാസ്‌കരന്റെ ആശയമാണ് ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം ആയ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. 2011ല്‍ സാമൂഹ്യ സേവനമെന്ന ആശയം മുന്‍നിര്‍ത്തി തുടങ്ങിയ വീ ഹെല്‍പ്പ് ഫേസ് ബുക്ക് പേജിന് പിന്നാലെയാണ് ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന സംഘടന രൂപീകരിച്ചത്. ആശുപത്രികളില്‍ രക്ത ദാനത്തിന്റെ ആവശ്യകത മനസ്സിലാക്കി തുടങ്ങിയ സംഘടനയാണിത്. പിന്നീട് സംസ്ഥനമാകെ വലിയ കൂട്ടായ്മയായി അത് വളര്‍ന്നു. ചങ്ങനാശേരി പുഴവാത് മന...
error: Content is protected !!