ബ്ലൂടൂത്ത് സ്പീക്കറിൽ നിരോധിത മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തുന്നതിനിടെ 2 പേർ പിടിയിൽ
പിടിയിലായവരിൽ വള്ളിക്കുന്ന് സ്വദേശിയും
കോഴിക്കോട്: ഡ്യൂക്ക് ബൈക്കിൽ ബ്ലൂ ടൂത്ത് സ്പീക്കറിൽ നിരോധിത മയക്ക് മരുന്ന് എം ഡി എം എ ഒളിപ്പിച്ചു കടത്തുന്നതിനിടെ 2 യുവാക്കൾ പിടിയിൽ.
എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസും കോഴിക്കോട് എക്‌സൈസ് സർക്കിൾ പാർട്ടിയുമായി ചേർന്നു കോഴിക്കോട് ചേവായൂരിൽ നടത്തിയ പരിശോധനയിലാണ് 2 പേർ പിടിയിലായത്. ഇവരിൽ നിന്ന് 55 ഗ്രാം എം ഡി എം എ പിടികൂടി. ഇതിന് വിപണിയിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കും.
ഉത്തരമേഖലയിൽ ഈ വർഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്.കോഴിക്കോട് താലൂക്കിൽ ചേവായൂർ പച്ചാക്കിലിൽ KL 11 BP 05O8 ഡ്യൂക്ക് ബൈക്കിൽ കടത്തുകയായിരുന്ന 55.200 ഗ്രാം MDMA യുമായിമലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് വില്ലേജിൽ അത്താണിക്കൽ ദേശത്ത് പുലിയാങ്ങിൽ വീട്ടിൽ വൈശാഖ് (വയസ്സ്: 22), കോഴിക്കോട് താലൂക്കിൽ ചേവായൂർ...