Tag: Broast infection

ബ്രോസ്റ്റിലെ ഭക്ഷ്യവിഷബാധ; ഒരു കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഗർഭിണിയും ചികിത്സയിൽ, കട അടപ്പിച്ചു
Other

ബ്രോസ്റ്റിലെ ഭക്ഷ്യവിഷബാധ; ഒരു കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഗർഭിണിയും ചികിത്സയിൽ, കട അടപ്പിച്ചു

തിരൂരങ്ങാടി : എആർ നഗർ ഇരുമ്പുചോലയിലെ കടയിൽനിന്ന് ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചവർക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ജില്ല ആരോഗ്യവകുപ്പ് സന്ദർശിച്ചു. ഡി എം ഒ ഓഫീസിലെ സർവൈലൻസ് ഓഫീസറുടെ നേതൃത്വത്തിൽ ആണ് സന്ദർശിച്ചത്. അതിനിടെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ പേർ ചികിത്സ തേടി. താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായിരുന്ന യാറത്തും പടി സ്വദേശി പാലമടത്തിൽ കോഴിശ്ശേരി മുനീർ - മശ്ഹൂദ എന്നിവരുടെ മകൾ ഫാത്തിമ മിൻഹയെ (10) വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കളും സഹോദരനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ബന്ധുക്കളായ 8 പേരും ചികിത്സയിലുണ്ട്. കൂടാതെ പന്താരങ്ങാടി സ്വദേശിനിയായ ഗർഭിണിയെ പരപ്പനങ്ങാടിയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പന്തരങ്ങാടി സ്വദേശി മൂലത്തിൽ ഇജാസ് റഹ്മാന്റെ ഭാര്യ ശഹല റഹീനെ (23) യാണ് അഡ്മിറ്റ് ചെയ്തത്. ഇജാസ് റഹ്മാൻ, സഹോദരൻ ഹിഷാം, സഹോദരന്റ...
error: Content is protected !!