വളർത്തുമൃഗങ്ങളിൽ നിന്ന് പകരുന്ന അപൂർവ രോഗം: കോട്ടക്കലിൽ എട്ടുവയസ്സുകാരി മരിച്ചു
തിളപ്പിക്കാതെ പാൽ കുടിക്കുന്നതിലൂടെ രോഗം പടരും
കോട്ടയ്ക്കൽ: വളർത്തുമൃഗങ്ങളിൽനിന്ന് പകരുന്ന അപൂർവ രോഗമായ ബ്രൂസെല്ലോസിസ് ബാധിച്ച് എട്ടുവയസ്സുകാരി ഒരു പെൺകുട്ടി മരിച്ചു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ജീവനക്കാരനായ കോട്ടക്കൽ പാലപ്പുറ ഇടത്തര മുഹമ്മദ് ഷരീഫിന്റെയും സക്കീനയുടെയും മകൾ ഷെസ ഫാത്തിമ ആണ് മരിച്ചത്.
കോട്ടയ്ക്കൽ ജി.എം.യു.പി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.
രണ്ട് മാസമായി വിട്ടുമാറാത്ത പനിയെ തുടർന്ന് ഷസയെ കോട്ടയ്ക്കലിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സ വിഫലമായി. വളർത്തുമൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസെല്ലോസിസ് രോഗമണിതെന്നു മെഡിക്കൽ വിദഗ്ധർ പറഞ്ഞു. പശു, എരുമ, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളുടെ പാൽ തിളപ്പിക്കാതെ കുടിക്കുന്നതിലൂടെ ഈ രോഗം പകരുന്നതായി വിദഗ്ധർ പറഞ്ഞു.
...