സദാനന്ദന്റെ സമയം! ; രാവിലെ ടിക്കറ്റെടുത്തു, ഉച്ചയ്ക്ക് അടിച്ചത് 12 കോടി !!
കോട്ടയം∙ ക്രിസ്മസ്– പുതുവത്സര ബംപർ ലോട്ടറിയുടെ സമ്മാനം ലഭിച്ച ഭാഗ്യശാലി ടിക്കറ്റെടുത്തത് നറുക്കെടുപ്പ് ദിവസമായ ഞായറാഴ്ച രാവിലെ ഇറച്ചി വാങ്ങാൻ പോയപ്പോൾ. കോട്ടയം അയ്മനം സ്വദേശി സദാനന്ദനാണ് ലോട്ടറി വകുപ്പിന്റെ ക്രിസ്മസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ച XG 218582 എന്ന ടിക്കറ്റിന് ഉടമ. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.
50 വർഷത്തിലേറെയായി പെയ്ന്റിങ് ജോലി ചെയ്ത് ജീവിക്കുന്ന ആളാണ് സദൻ എന്ന സദാനന്ദൻ. ‘നേരത്തെ 5,000 രൂപയൊക്കെ സമ്മാനമായി ലഭിച്ചിട്ടുണ്ടെങ്കിലും ഇത്ര വലിയ തുക ലഭിക്കുന്നത് ഇതാദ്യമാണ്. ഒന്നരരൂപ കൂലിയ്ക്ക് പണിക്ക് പോയി തുടങ്ങിയതാണ്. ഒരുപാട് കടമുണ്ട്. മക്കൾക്ക് വേണ്ടി എല്ലാം ചെയ്യണം’– ഈറനണിഞ്ഞ കണ്ണുകളോടെ സദൻ പറയുന്നു. നിനച്ചിരിക്കാതെ കോടീശ്വരനായതോടെ ഒരുപാട് സ്വപ്നങ്ങൾ മനസ്സിലുണ്ടെന്നു ഇദ്ദേഹം പറഞ്ഞു....