ഒന്നരവയസ്സുകരിയുടെ ജീവൻ രക്ഷിക്കാൻ ഇന്ന് കനിവിൻ യാത്ര
സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഷൊർണൂരിലെ ലിജു- നിത ദമ്പതികളുടെ മകൾ ഗൗരിലക്ഷ്മിക്ക് മെയ് മാസത്തിനകം ചികിൽസാ ആവശ്യാർഥം സ്വരൂപിക്കേണ്ടി വരുന്ന തുക 16 കോടി രൂപയാണ്. നിലവിൽ 5 കോടിയോളം രൂപ സഹായധനം ലഭിച്ചിട്ടുണ്ട്. ഈ തുകയിലേക്ക് ഒരു വിഹിതം കണ്ടെത്താനുള്ള ശ്രമമാണ് മഞ്ചേരി- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഉടമകൾ നടത്തുന്നത്. ഇവർക്കൊപ്പം മഞ്ചേരി - പരപ്പനങ്ങാടി, കരുളായി- മുക്കം- കോഴിക്കോട്, അരീക്കോട് -കൊണ്ടോട്ടി-കോഴിക്കോട് തുടങ്ങി മറ്റു റൂട്ടുകളിലുള്ള ചില ബസുകളും ഈ ഉദ്യമത്തിൽ പങ്കാളികളാവും.
ഇന്ന് (തിങ്കളാഴ്ച 11-04-2022) ഈ ബസുകൾ സർവീസ് നടത്തി ലഭിക്കുന്ന പണം പൂർണമായും ഗൗരിയുടെ രക്ഷിതാക്കൾക്ക് കൈമാറും.തിങ്കളാഴ്‌ച രാവിലെ മഞ്ചരി IGBT ബസ് സ്റ്റാൻഡിൽ 10 മണിക്ക് ഉബൈദുള്ള MLA ഫ്ലാഗ് ഓഫ് നിർവഹിക്കും.
അതേസമയം, ഈ കഴിഞ്ഞ ബുധനാഴ്ച പാലക്കാട്- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകള്‍ സര്‍വീസ...