Wednesday, December 17

Tag: C muhammad faizy

എ.പി.അബ്ദുള്ളക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ
Other

എ.പി.അബ്ദുള്ളക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ

ന്യൂഡൽഹി: എ.പി അബ്ദുല്ലക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു. നിലവിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റാണ് എ.പി അബ്ദുല്ലക്കുട്ടി.സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായും തിരഞ്ഞെടുത്തു. 2025 മാർച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തിൽനിന്നുള്ള പ്രതിനിധിയായി സി. ഫൈസിയെ ഉൾപ്പെടുത്തിയത്.ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്. അരുവാനപ്പള്ളി പുതിയപുരക്കല്‍ അബ്ദുള്ളക്കുട്ടി എന്ന എ.പി. അബ്ദുള്ളക്കുട്ടി സിപിഎമ്മിലും കൊണ്ഗ്രെസിലും പ്രവർത്തിച്ച ശേഷമാണ് ബി ജെ പി യിൽ എത്തുന്നത്. എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് ആയിരുന്നു. അഞ്ച് തവണ കണ്ണൂരില്‍ നിന്ന് ലോക്‌സഭ അംഗമായ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ 1999-ലും ...
error: Content is protected !!