Tag: c zone

മലബാറിനെയും,മാപ്പിള കലകളെയും കുറിച്ചു നേരിൽ കണ്ടു പഠിക്കാൻ സി സോൺ കലാ മാമാങ്കത്തിന് അതിഥികളായി പഞ്ചാബ് പ്രതിനിധികൾ
Local news

മലബാറിനെയും,മാപ്പിള കലകളെയും കുറിച്ചു നേരിൽ കണ്ടു പഠിക്കാൻ സി സോൺ കലാ മാമാങ്കത്തിന് അതിഥികളായി പഞ്ചാബ് പ്രതിനിധികൾ

കൊണ്ടോട്ടി :കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സി സോൺ കലോത്സവം കലാ'മ നേരിൽ കാണാനും മാപ്പിള കലകളെ കുറിച്ചു പഠിക്കാനും വേണ്ടി പഞ്ചാബ് പ്രതിനിധികൾ എത്തി. അന്താരാഷ്ട്ര സൈക്ലിസ്റ്റും പഞ്ചാബ് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥനും,എഴുത്തുകാരനും ,സിനിമാ തിരക്കഥാകൃത്തും, കവിയുമായ സമൻ ദീപ് മൈക്കിളും , പഞ്ചാബിലെ സാമൂഹിക പ്രവർത്തകനും ഫോക്ക് ഡാൻസറുമായ രൺജോദ് സിംഗ് എന്നിവരാണ് എത്തിയത്. മലബാറിനെയും,മാപ്പിള കലകളെയും കുറിച്ചു നേരിൽ കണ്ടു പഠിക്കാൻ വേണ്ടിയാണ് ഇവർ ദൂരം താണ്ടി കേരളത്തിലേക്ക് എത്തിയത്. കേരള കലാരൂപങ്ങളും, മനുഷ്യ സ്നേഹവും ലോകത്തിനു മാതൃകയാ ണെന്നും ,അതിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ ആഗ്രഹമെന്നും വേദിയിൽ സംസാരത്തിനിടയിൽ സമൻ ദീപ് മൈക്കിൾ പറഞ്ഞു. നേരത്തെ ആനക്കയത്ത് സുഹൃത്ത് അസൈന്റെ കല്യാണത്തിന് എത്തിയപ്പോൾ വേദിയിൽ വെച്ച് ഒപ്പന കാണുകയും , അതിൽ ആകൃഷ്ടരായുമാണ് അതിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്...
error: Content is protected !!