Tag: Calicut dist champions

കലാ കിരീടം കോഴിക്കോടിന്; കലോത്സവത്തിൽ നോൺ വെജ് വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala

കലാ കിരീടം കോഴിക്കോടിന്; കലോത്സവത്തിൽ നോൺ വെജ് വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി

61ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം ആതിഥേയരായ കോഴിക്കോടിന്. 935 പോയിൻ്റുമായാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനം പാലക്കാടും കണ്ണൂരും പങ്കിടുകയാണ്. ഇരു ജില്ലകൾക്കും 913 പോയിൻ്റ് വീതമുണ്ട്. 907 പോയിൻ്റുമായി തൃശൂർ മൂന്നാമതും 871 പോയിൻ്റുമായി എറണാകുളം നാലാതുമാണ്. പതിവുപോലെ പാലക്കാട് ആലത്തൂരിലെ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് ഏറ്റവുമധികം പോയിൻ്റുള്ള സ്കൂൾ. 156 പോയിൻ്റുള്ള ഗുരുകുലം സ്കൂളിനു പിന്നിൽ 142 പോയിൻ്റുള്ള തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് സ്കൂൾ രണ്ടാമതുണ്ട്. സെൻ്റ് തെരേസാസ് എഐഎച്ച്എസ്എസ് കണ്ണൂർ, സിൽവർ ഹിൽസ് എച്ച് എസ് എസ് കോഴിക്കോട്, ദുർഗ എച്ച് എസ് എസ് കാഞ്ഞങ്ങാട് കാസർഗോഡ് എന്നീ സ്കൂളുകളാണ് യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൻ്റെ സമാപന സ...
error: Content is protected !!