Saturday, March 7

Tag: CALICUT UNIVERSITY VC

പിഎസ്എംഒ കോളേജ് എൻ എസ് എസ് നിർമിച്ച സൗഹൃദ ഭവനം കൈമാറി
university

പിഎസ്എംഒ കോളേജ് എൻ എസ് എസ് നിർമിച്ച സൗഹൃദ ഭവനം കൈമാറി

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ മുഖ്യാതിഥിയായി.കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ചു നൽകുന്ന ആറാമത്തെ വീടാണിത്. സേവന രംഗത്ത് വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റ് നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ വൈസ് ചാൻസലർ അഭിനന്ദിച്ചു .പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും വീടില്ലാതെ ദുരിതമനുഭവിക്കുന്ന സഹപാഠിക്ക് വേണ്ടി വീട് നിർമ്മിച്ചു നൽകിവരുന്നു.‘പി.എസ്.എം.ഒ കെയർ’ എന്ന പേരിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾ, എം.കെ. ഹാജി വില്ലേജ് ലൈബ്രറി, ‘ബ്ലഡ് ലിങ്ക്’ എന്ന പേരിൽ രക്തദാന പ്രവർത്തനങ്ങൾ, ‘ഫ്രൂട്ട്ഫുൾ വില്ലേജ്’ എന...
university

ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം ; കാലിക്കറ്റ് വി.സി

ലഹരി ഉപയോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതോടൊപ്പം അങ്ങനെയുള്ളവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതും വിദ്യാര്‍ഥികളുടെ ഉത്തരവാദിത്വമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ സര്‍വകലാശാലാ കാമ്പസിലെ വിജില്‍ ഗ്രൂപ്പ് ജില്ലാ വിമുക്തി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സര്‍വകലാശാലാ കാമ്പസ് കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ചുറ്റുമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും വി.സി. പറഞ്ഞു. വിമുക്തിയുടെ ജില്ലാ മാനേജറും അസി. എക്‌സൈസ് കമ്മീഷണറുമായ എ.ആര്‍. നിഗീഷ് വിഷയം അവതരിപ്പിച്ചു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍ അധ്യക്ഷനായി. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഗാഥ എം. ദാസ്, എക്‌സൈസ് റേഞ്ച് ഓഫീസര്‍ കമ്മുക്കുട്ടി എന്നിവര്‍ ക്ലാസെടുത്തു. സിന്‍ഡിക്കേറ്റംഗങ...
error: Content is protected !!