Saturday, July 19

Tag: canada

മലയാളി യുവതി കാനഡയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ മരിച്ച നിലയില്‍
Kerala

മലയാളി യുവതി കാനഡയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ മരിച്ച നിലയില്‍

കൊല്ലം : മലയാളി യുവതിയെ കാനഡയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകള്‍ അനീറ്റ ബെനാന്‍സ് (25) ആണു മരിച്ചത്. കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു അനീറ്റ. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഇതിനു ശേഷമേ മരണകാരണം വ്യക്തമാകൂ....
error: Content is protected !!