Tag: car burned

ആലപ്പുഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി ; തീയണച്ചപ്പോള്‍ വാഹനത്തില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം
Kerala

ആലപ്പുഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി ; തീയണച്ചപ്പോള്‍ വാഹനത്തില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം

ആലപ്പുഴ : കുട്ടനാട്ടിലെ തായങ്കരി ബോട്ട് ജെട്ടി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തി യുവാവ് മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പിന്നാലെ അഗ്‌നിശമസ സേനയെയും പോലീസിനെയും നാട്ടുകാര്‍ വിവരമറിയിച്ചു. തകഴിയില്‍ നിന്നെത്തിയ അഗ്‌നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവര്‍ സീറ്റിലാണ് കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. എടത്വ സ്വദേശി ജയിംസ്‌കുട്ടിയുടേതാണ് കാറെന്ന് കണ്ടെത്തി. തീ പൂര്‍ണമായും അണച്ചപ്പോഴാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. കാര്‍ കത്താനിടയായ കാരണത്തെ കുറിച്ചും വ്യക്തതയില്ല. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന...
error: Content is protected !!