സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം ; ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു ; അമ്മ ഗുരുതരാവസ്ഥയില്‍
പാലക്കാട്: പാലക്കാട് പൊല്‍പ്പുള്ളി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മക്കളായ നാല് വയസുകാരി എമിലീനയും ആറ് വയസുകാരന്‍ ആല്‍ഫ്രഡുമാണ് മരിച്ചത്. 90 ശതമാനത്തിലധികം പൊള്ളലേറ്റ ഇരുവരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ പൊള്ളലേറ്റ അമ്മ എല്‍സി(40) പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും മൂത്ത മകള്‍ അലീന( 10) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അമ്മ എല്‍സിയുടെ നില ഗുരുതരമായി തുടരുകയാണ്.
പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട്ട് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ എല്‍സിയുടെ ഭര്‍ത്താവ്...