തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ് ; പ്രതികള്‍ പിടിയില്‍
തെയ്യാല തട്ടത്തലം ഹൈസ്‌കൂള്‍പടിക്ക് സമീപം കാര്‍ തടഞ്ഞ് നിര്‍ത്തി 2 കോടിയോളം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേരെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കവര്‍ച്ച നടന്ന് ഒരാഴ്ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്. ഒരാളെ കൂടി പിടികൂടാനുണ്ട്. ഒന്നാം പ്രതി തിരൂരങ്ങാടി ടിസി റോഡ് സ്വദേശി തടത്തില്‍ അബ്ദുള്‍ കരീം, മറ്റു പ്രതികളായ പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി വലിയപീടിയേക്കല്‍ മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മങ്കലശേരി രജീഷ്, എന്നിവരെയാണ് എന്നിവരെയാണ് താനൂര്‍ പൊലീസ് പിടികൂടിയത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ പിടിയിലായ അബ്ദുള്ഡ കരീം തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടായാളാണ്. നേരത്തെ 11 കേസിലെ പ്രതി കൂടിയാണ് ഇയാള്‍. കരീമിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് കവര്‍ച്ച നടത്തിയത്.
തട്ടത്തലം ഹൈസ്‌കൂള്‍ പടിയില്‍ വെച്ച് കഴിഞ്ഞ 14 ന്...