Tag: Cctv foottage

ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നതിനിടെ കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു
Crime

ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നതിനിടെ കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു

മാമ്പഴ മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സിവിൽ പൊലീസ് ഓഫിസർ പി.വി.ഷിഹാബിനെയാണ് സസ്പെൻഡ്‌ ചെയ്തത്. ഷിഹാബ് പൊലീസ് സേനക്ക് കളങ്കം ചാർത്തി. പൊലീസുകാരന് ഒരിക്കലും യോജിക്കാത്ത അച്ചടക്ക ലംഘനവും സ്വഭാവ ദൂഷ്യവുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നാണ് മാമ്പഴം മോഷ്ടിച്ചത്. ഇടുക്കി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കല്‍ കോളെജിലായിരുന്നു അന്നേ ദിവസം ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയില്‍ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിര്‍ത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു. രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പ...
Accident

വെന്നിയൂരിൽ റോഡരികിൽ വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിൽ

തിരൂരങ്ങാടി: ദേശീയപാത വെന്നിയൂരിൽ റോഡരികിൽ വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം - കണ്ണൂർ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ തലശ്ശേരി കുറ്റിയാട്ടൂർ വടുവൻകുളം എം.വി. ഷാജി (36) യെയാണ് പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ ദേശീയപാതയിലെ വെന്നിയൂരിലാണ് റോഡരികിൽ മരിച്ചനിലയിൽ തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തിയത്. സേലം സ്വദേശിയും വെന്നിയൂരിൽ താമസക്കാരനുമായ നടരാജനാണ് (60) മരിച്ചത്. പരിക്കുകളുടെ സ്വഭാവം പരിശോധിച്ച പോലീസ് വാഹനം ഇടിച്ചുള്ള അപകടമാണെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും വാഹനം ഏതെന്ന് വ്യക്തമായിരുന്നില്ല. കോഴിക്കോടു ഭാഗത്തേക്ക് പോയ വലിയ വാഹനമാണ് ഇടിച്ചതെന്ന് മനസ്സിലാക്കിയ പോലീസ് സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഇൻഡിക്കേറ്ററിന്റെ ചില്ലുകളും വാഹനത്തിന്റെ പെയിന്റിന്റെ കള...
Crime

തിരൂരങ്ങാടി വലിയ പള്ളിയിൽ മോഷണം, പണം കവർന്നു

പുലർച്ചെ ഒന്നിന് ഓഫീസ് തുറന്നാണ് മോഷണം നടന്നത്         തിരൂരങ്ങാടി : വലിയപള്ളിയിൽ മോഷണം. പെളളി പരിപാലനകമ്മിറ്റി ഓഫീസിന്റെ വാതിൽ ലോക്ക് സ്‌കൂർ അഴിച്ചെടുത്ത് അകത്ത് കടന്ന മോഷ്ടാവ് ഓഫീസിലുണ്ടായിരുന്ന പണം കവർന്നു. തലേന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ പള്ളി ഭണ്ഡാരം തുറന്ന് എടുത്ത് വെച്ച പണമടക്കം അര ലക്ഷം രൂപയിലേറെ  നഷ്ടപ്പെട്ടിട്ടുണ്ട്. ജീവനക്കാർക്ക് ശമ്പളം നൽകായി എടുത്ത് വെച്ചിരുന്ന ഒരു ലക്ഷം രൂപ മോഷ്ടാവിന്റെ ശ്രദ്ധയിൽ പെടാത്തതിനാലാകണം നഷ്ടപ്പെട്ടിട്ടില്ല.    പള്ളിയിലെ മുൻഭാഗത്തെ വരാന്തയിലെ സി സി ടി വി ക്യാമറ മുകളിലേക്ക് തിരിച്ചു വെച്ചിട്ടുണ്ട്. പുലർച്ചെ ഒരു മണിക്കും രണ്ടിനുമിടയിലാണ് സംഭവം. തിരൂരങ്ങാടി പോലീസ് സ്ഥലെത്തെത്തി പരിശോധന നടത്തി വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ...
Crime

പുതുപൊന്നാനി ബീവി ജാറം കമ്മിറ്റി ഓഫീസിൽ മോഷണം

പുതുപൊന്നാനി, മുനമ്പത്ത് ബീവി ജാറം കമ്മിറ്റി ഓഫീസിലാണ് മോഷണം നടന്നിട്ടുള്ളത്. രണ്ടു ലക്ഷം രൂപയോളം നഷ്ടമായതായി അറിയുന്നു.             വെള്ളിയാഴ്ച അവധിയായതിനാൽ ഓഫീസ് അടച്ച് ജീവനക്കാർ പോയിരുന്നു. തുടർന്ന് ശനിയാഴ്ച പുലർച്ചെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്.  ജീവനക്കാരൻ അറിയിച്ചതിനെ തുടർന്ന് പൊന്നാനി സി.ഐ.വിനോദ് വലിയാട്ടൂരിൻ്റെ നേതൃത്വത്തിലുള്ള പോലീസെത്തി സി.സി.ടി.വി ദൃശ്യം പരിശോധിച്ച് മോഷണം നടത്തുന്ന ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഡോഗ് സ്കോഡ്, ഫിംഗർപ്രിൻ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മറ്റു തെളിവുകളും ശേഖരിച്ചിട്ടുണ്ട്. cctv ദൃശ്യം ...
Crime

മോഷ്ടിച്ച പമ്പ് സെറ്റ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: വെഞ്ചാലി - കണ്ണാടി തടം റോഡ് കോൺക്രീറ്റ് ചെയ്യുന്ന ഗവൺമെന്റ് കോൺട്രാക്ടറായ മുഹസിൻ എന്നവർ കോൺക്രീറ്റ് ചെയ്ത റോഡ് നനക്കുന്നതിനായി കൊണ്ടുവന്ന പെട്രോൾ പമ്പ് സ്സെറ്റ് റോഡരികിൽ വച്ച് ടാർപോളിൻ കൊണ്ട് മൂടിയിരുന്നത് ജനുവരി ഒന്നാം തിയ്യതി സ്ഥലത്തു നിന്നും നഷ്ടപെട്ടിരുന്നു. അന്നു തന്നെ തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി സ്ഥലത്ത് പല സിസിടിവികളും പരിശോധിച്ചതിനെ തുടർന്ന് ഒരു സി സി ടി വി യിൽ പമ്പ് സെറ്റ് കൊണ്ടു പോകുന്ന വ്യകത്മല്ലാത്ത ദൃശ്യം ലഭിച്ചിരുന്നു. ആ വീഡിയോയിലെ രണ്ടു പേരുടെ രൂപസാദ്യശ്യം കണ്ടെത്തുന്നതിന് പ്രദേശത്തെ നിരവധി വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയും, വിവിധ ഷോപ്പുകളുടെ വാട്സ് ആപ്പ് കൂട്ടായ്മകളിലേക്കും വീഡിയോ പ്രചരിപ്പിച്ചിരുന്നു. അതിനിടയിലാണ് ഒരു പമ്പ് സെറ്റ് വെഞ്ചാലി പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടപ്പുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി പോലീസ്...
Local news

കൊളപ്പുറത്ത് സാനിറ്ററി കടയിൽ മോഷണം, മോഷ്ടാവിന്റ ദൃശ്യം സി സി ടി വിയിൽ

എ.ആർ നഗർ: കൊളപ്പുറത്ത് കാടേങ്ങൽ സാനിറ്ററി ഹൗസ്സിലാണ് മോഷണം നടന്നത്. പിൻവശത്തെ വാതിലുകൾ കമ്പിപ്പാര ഉപയോഗിച്ച് തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. വാട്ടർ ടാപ്പ്, കോപ്പർ, ഫാൻ എന്നിവ കവർന്നിട്ടുണ്ട്. മോഷണം നടന്നത് അറിയാതിരിക്കാൻ പെട്ടി അവിടെ തന്നെ വെച്ചിരിക്കുകയാണ്. സി സി ടി വി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. കാടേങ്ങൽ അബ്ദുല്ഖാദരിന്റേത് ആണ് കട. ...
error: Content is protected !!