Tag: Central minister v. muraleedharan

ലൈഫ് രണ്ടാം ഘട്ടം: 100 കുടുംബങ്ങൾക്ക് വീടൊരുക്കി താനാളൂർ ഗ്രാമപഞ്ചായത്ത്
Local news

ലൈഫ് രണ്ടാം ഘട്ടം: 100 കുടുംബങ്ങൾക്ക് വീടൊരുക്കി താനാളൂർ ഗ്രാമപഞ്ചായത്ത്

താനാളൂർ പഞ്ചായത്തിലെ രണ്ടാം ഘട്ട ലൈഫ് ഭവനപദ്ധതിയിൽ പൂർത്തീകരിച്ച നൂറ് വീടുകളുടെ താക്കോൽദാനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. ലൈഫ് കേവലം ഭവന നിർമാണ പദ്ധതി അല്ലെന്നും ഓരോ വീട്ടിലും ഓരോ ആളുകൾക്ക് തൊഴിൽ നൽകുന്നതിനുള്ള നടപടികളിലേക്ക് സംസ്ഥാന സർക്കാർ കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലിക അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ ലൈഫ് പദ്ധതി നിർവഹണത്തിൽ സ്തുത്യർ ഹമായ സേവനമനുഷ്ഠിച്ച വി.ഇ.ഒ അനിതയെ ചടങ്ങിൽ അനുമോദിചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സൽമത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അമീറ കെ, സിനി കെ വി ,സതീശൻ പി, ലൈഫ് ജില്ലാ മിഷൻ കോ-ഓഡിനേറ്റർ എൻ കെ ദേവകി,സുലൈമാൻ ചാത്തേരി ,കെ ഫാത്തിമ ബീവി, ഒ കെ പ്രേമരാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭവന നിർമാണം പൂർത്തീകരിച്ച മുഴുവൻ ഗുണഭോക്താക്കൾക...
Other

പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കാണാനാഗ്രഹമെന്ന് റാബിയ, അവസരമുണ്ടാക്കാമെന്ന് കേന്ദ്ര മന്ത്രി

തിരൂരങ്ങാടി: സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണ് കെ.വി.റാബിയ എന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അത് വക വെക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന റാബിയയെ നേരത്തെ തന്നെ അറിയാം. നെഹ്റു യുവ കേന്ദ്ര പ്രവർത്തന കാലഘട്ടത്തിൽ തന്നെ ഇവരുമായി ബന്ധമുണ്ട്. പ്രവർത്തനത്തെ അംഗീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. സാക്ഷരത, സ്ത്രീ സ്ത്രീ ശാക്തീകരണം, ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനം തുടങ്ങിയ രംഗത്തുള്ളവർക്ക് പ്രചോദനം കൂടിയാണ് റാബിയ എന്നും മന്ത്രി പറഞ്ഞു. മലപ്പുറം പോലുള്ള ന്യൂനപക്ഷ പ്രാധാന്യമുള്ള ജില്ലയിലേക്ക് ദേശീയ അംഗീകാരം ലഭിച്ചത് സന്തോഷകരമാണ്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു യുവ കേന്ദ്ര വൈസ് പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലെ ബന്ധത്തെ കുറിച്ചു മന്ത്രിയും റാബിയയും സ്മരിച്ചു. മന്ത്രിയുടെ ഭാര്യ നൽകിയ ഉപഹാരം മന്ത്രി റാബിയക...
error: Content is protected !!